ന്യൂദല്‍ഹി: ഗുണനിലവാരമുള്ള പരമ്പരാഗത വൈദ്യ ഉത്പന്നങ്ങള്പരിചയപ്പെടുത്തുക വഴി പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന ജീവിതരീതിശ്രദ്ധയില്പ്പെടുത്തുകയാണ് രാജ്യാന്തര വ്യാപാരമേള കേരള പവലിയനിലെസംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിെന്റ സ്റ്റാള്‍.പട്ടികവര്‍ഗ്ഗ വികസന വകുപ്പിെന്റ ധനസഹായത്തോടെ പ്രവര്ത്തിക്കുന്നഅട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി, കല്പറ്റയിലെ അമൃത്,ദേവികുളം ഗിരിജന്‍ സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ചപാരമ്പര്യ വന ഉത്പന്നങ്ങളായ ഗുണനിലവാരമുള്ള തേന്‍, കീടനാശിനിഉപയോഗിക്കാത്ത ഏലയ്ക്ക, തേയില, കുടംപുളി, ജാതിക്ക, ജാതിപത്രിതുടങ്ങിയവയും കാപ്പിവേര് ഉപയോഗിച്ച് നിര്‍മ്മിച്ച മനോഹരമായ ശില്പങ്ങളുംഈ സ്റ്റാളില്‍ വില്‍ക്കുന്നു.
കൂടാതെ പാരമ്പര്യ ആദിവാസി വൈദ്യ ചികിത്സയും എണ്ണയും,മരുന്നുകളും ആവശ്യക്കാര്‍ക്ക് നല്കുന്നു. മാനന്തവാടിയിലെ ചന്തു വൈദ്യരും,അട്ടപ്പാടിയിലെ ചാത്തി വൈദ്യത്തിയും രോഗികളെ പരിശോധിച്ച് മരുന്നു നല്കിവരുന്നു. ചുമ, ആസ്ത്മ, മൂത്രക്കല്ല്, ദുര്‍മേദസ്സ്, മുടി കൊഴിച്ചില്‍, സന്ധിവേദനഎന്നിവയ്ക്ക് പച്ച മരുന്നുകള്‍ ലഭിക്കുന്നു.കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിെന്റ ആഭിമുഖ്യത്തില്ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് ഭവനവുംനിര്മ്മിച്ചു നല്കുന്നു്. സ്കൂള്‍, കോളെജ് പ്രൊഫഷണല്‍ തലങ്ങളിലെവിദ്യാര്ത്ഥികള്ക്ക് ലമ്പ്സംഗ്രാനൃ, പ്രതിമാസ സ്റ്റെപ്പന്റ്, പോക്കറ്റ് മണി,ബോര്‍ഡിംഗ് എന്നീ ആനുകൂല്യങ്ങള്‍ നല്കി വരുന്നു. പ്രാക്തനഗോത്രവിഭാഗങ്ങള്ക്കായി പ്രത്യേക പാക്കേജ് പദ്ധതിയും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വര്‍ഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രാജ്യാന്തര മേളയില്പങ്കെടുത്തിരുന്നു. സ്റ്റാളിെന്റ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അസി.ഡയറക്ടര്‍ എം. മോഹനന് ചെട്ടിയാരാണ്. മന്ത്രി മാരായ ഷിബു ബേബി ജോണ്‍,മഞ്ഞളാംകുഴി അലിതുടങ്ങിയവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: