എം.എ. യൂസഫലി 45 ലക്ഷം രൂപ സംഭാവന ചെയ്തു
കൊച്ചി: ഷാര്‍ജ യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.സൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഹിന്ദു സമൂഹത്തിന് സൗജന്യമായി നല്കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന ശ്മശാനത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഷാര്‍ജ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തായി 8.3 ഏക്കറിലാണ് ശ്മശാനം നിലവില്‍ വരുന്നത്. യു.എ.ഇ. സന്ദര്‍ശിക്കുന്ന കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും നോര്‍ക്ക വൈസ് ചെയര്‍മാനും പ്രവാസി വ്യവസായി എം.എ.യൂസഫലിയും നിര്‍ദ്ദിഷ്ട ശ്മശാന നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ശ്മശാനം ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് യൂസഫലി പറഞ്ഞു. യു.എ.ഇ.യിലെ ഹൈന്ദവസമൂഹത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്മശാന നിര്‍മ്മാണത്തിനായി യൂസഫലിയുടെ സംഭാവനയായ മൂന്ന് ലക്ഷം ദിര്‍ഹം (45 ലക്ഷം രൂപ) ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികള്‍ക്ക് പിന്നീട് നടന്ന ചടങ്ങില്‍ കൈമാറി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ശ്മശാനം നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വര്‍ഷം 1,500 മൃതദേഹങ്ങള്‍ സംസ്കരിക്കാനുളള ശേഷിയുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 3,000 പേരെ സംസ്കരിക്കുവാനുളള ശേഷി ഇവിടെയുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുളള പ്രത്യേകം ഇരിപ്പിടങ്ങള്‍, പ്രാര്‍ത്ഥനാ ഹാള്‍, മൃതദേഹം കുളിപ്പിക്കാനുളള സ്ഥലം, സ്റ്റോര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സജ്ജമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: