Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലക്ഷക്കണക്കിന്‌ ഭക്തരെ ആത്മീയ നിര്‍വൃതിയിലാറാടിച്ച അതിരുദ്രമഹായജ്ഞത്തിന്‌ കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 10:15 pm IST
inKannur

ഗണേഷ്‌ മോഹന്‍

കണ്ണാടിപ്പറമ്പ്‌(കണ്ണൂറ്‍): കഴിഞ്ഞ ൧൧ നാളുകളായി ലക്ഷക്കണക്കിന്‌ ഭക്തരെ ആത്മീയ നിര്‍വൃതിയിലാറാടിച്ച്‌ കണ്ണാടിപ്പറമ്പ്‌ ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്ര സന്നിധിയില്‍ നടന്നുവന്ന പ്രപഞ്ചത്തിലെ അതിവിശിഷ്ടവും ആശയാധിഷ്ഠിതവുമായ അതിരുദ്ര മഹായജ്ഞത്തിന്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ നടന്ന വിശ്വശാന്തി പ്രാര്‍ത്ഥനയോടെ സമാപനമായി. കഴിഞ്ഞ ദിവസങ്ങളിലായി ഏതാണ്ട്‌ ഒരു കോടിയോളം ഭക്തജനങ്ങള്‍ യജ്ഞഭൂമിയിലെത്തി ആത്മീയതയുടെ ആനന്ദാനുഭൂതി അനുഭവിച്ചറിഞ്ഞു. സമാപന ദിവസമായ ഇന്നലെ പതിനായിരങ്ങളാണ്‌ അതിരാവിലെ അഞ്ചു മണിതൊട്ട്‌ യജ്ഞവേദിയിലേക്ക്‌ പ്രവഹിച്ചത്‌. സമാപനത്തോടനുബന്ധിച്ച്‌ പാലക്കാട്‌ തപോവരിഷ്ഠാശ്രമത്തിലെ തഥാതന്‍ സ്വാമികളുടേയും ശിഷ്യരുടേയും കാര്‍മ്മികത്വത്തില്‍ നടന്ന വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞത്തില്‍ സമൂഹത്തിണ്റ്റെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള പ്രമുഖരും ആദ്ധ്യാത്മികാചാര്യന്‍മാരും പതിനായിരക്കണക്കിന്‌ ഭക്തജനങ്ങളും പങ്കുചേര്‍ന്നു. പ്രണവാക്ഷരമായ ‘ഓം’ങ്കാരനാദ ബ്രഹ്മോച്ചാരണത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ലോകത്തിണ്റ്റെ സര്‍വൈശ്വര്യത്തിന്‌ വിശ്വശാന്തി പ്രാര്‍ത്ഥന നടന്നു. യജ്ഞസംസ്ക്കാരത്തിണ്റ്റെ ഊര്‍ജ്ജം യജ്ഞവേദിയിലെത്തിയ മുഴുവന്‍ ഭക്തരും ധ്യാന നിമഗ്നരായി മനസ്സിലേക്ക്‌ ആവാഹിച്ചു. യജ്ഞവേദിയില്‍ പതിവുപോലെ ഇന്നലെ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ്‌ യജ്ഞം ആരംഭിച്ചത്‌. തുടര്‍ന്ന്‌ യജ്ഞശാലയില്‍ ശ്രീരുദ്രകലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്രജപം എന്നിവ നടന്നു. യജ്ഞമുഖ്യ ഉപദേഷ്ടാവ്‌ ആചാര്യ എല്‍.ഗിരീഷ്കുമാര്‍ ശ്രീരുദ്ര സന്ദേശം നല്‍കി. ൧൦ മണിയോടെ നടന്ന വസോര്‍ധാര പൂജ, അതിരുദ്രാഭിഷേകം എന്നിവയോടെ യജ്ഞശാലയിലെ യജ്ഞകര്‍മ്മങ്ങള്‍ക്ക്‌ പരിസമാപ്തിയായി. യജ്ഞത്തിലെ പ്രധാന ചടങ്ങായ വസോര്‍ധാര വിശേഷമായ പൂജകളില്‍ ഒന്നാണ്‌. ഹോമകുണ്ഡത്തിനടുത്ത്‌ ഉയര്‍ത്തിവെച്ച ചതുരപാത്രത്തില്‍ മന്ത്രജപത്തോടെ ശ്രീരുദ്രത്തിലെ നവകങ്ങള്‍ ഒഴിവാക്കി ചമകങ്ങള്‍ മാത്രം ചൊല്ലി നെയ്യ്‌ ഒഴിക്കുകയും പാത്രത്തില്‍ നിന്ന്‌ അഗ്നികുണ്ഡത്തിലേക്ക്‌ നെയ്യ്‌ ധാരമുറിയാതെ ഒഴുക്കി ഹോമകുണ്ഡത്തില്‍ നിന്ന്‌ അതിമനോഹരമായി അഗ്നികത്തിക്കയറുകയും ചെയ്യുന്ന വളരെ ഭക്തി നിര്‍ഭരമായ ചടങ്ങാണിത്‌. സഭാഗൃഹത്തില്‍ രാവിലെ പ്രമുഖ യുവജ്യോതിഷന്‍ കെ.ഇ.പെരളം മണികണ്ഠനെ ‘പ്രാശ്നിക രത്നം’ പുരസ്കാരം നല്‍കി ആദരിച്ചു. കൃഷ്ണ വിഗ്രഹവും മംഗളപത്രവും ആചാര്യ എല്‍.ഗിരീഷ്കുമാര്‍ മണികണ്ഠന്‌ നല്‍കി. സദനം നാരായണന്‍, നരിക്കോട്‌ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ സഭാഗൃഹത്തില്‍ സമാപന സമ്മേളനം നടന്നു. പാലക്കാട്‌ തപോവരിഷ്ഠാശ്രമത്തിലെ തഥാതന്‍ സ്വാമികള്‍ പ്രഭാഷണം നടത്തി. ഇദ്ദേഹത്തിണ്റ്റെ നേതൃത്വത്തില്‍ വിശ്വശാന്തി പ്രാര്‍ത്ഥനായജ്ഞം നടന്നു. യജ്ഞസമിതി ചെയര്‍മാന്‍ പഞ്ചിക്കല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. യജ്ഞ ഉപദേഷ്ടാവ്‌ എം.ശ്രീധരന്‍ നമ്പൂതിരി ആമുഖ ഭാഷണം നടത്തി. തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട്‌ വേണുപറമ്പില്‍ കൃഷ്ണന്‍ നമ്പൂതിരി, കരുമാരത്ത്‌ ഇല്ലത്ത്‌ നാരായണന്‍ നമ്പൂതിരി, അഴീക്കോട്‌ ശാന്തിമഠം ആശ്രമത്തിലെ സ്വാമി ആത്മചൈതന്യ, പയ്യന്നൂറ്‍ ചീമേനി അവധൂതാശ്രമത്തിലെ സാധു വിനോദ്ജി യജ്ഞ സമിതി ജന.സെക്രട്ടറി രവീന്ദ്രനാഥ്‌ ചേലേരി, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ജിത്ത്‌, എം.കെ.വിനോദ്‌, അഡ്വ.ഇ.കെ.സന്തോഷ്‌, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. യജ്ഞസമിതി ജനറല്‍ കണ്‍വീനര്‍ കെ.വി.മുരളിമോഹനന്‍ സ്വാഗതവും കണ്‍വീനര്‍ പി.വി.ചന്ദ്രഭാനു നന്ദിയും പറഞ്ഞു. ആചാര്യ എല്‍.ഗിരീഷ്കുമാര്‍ യജ്ഞസമാപന സന്ദേശം നല്‍കി. തുടര്‍ന്ന്‌ ശാന്തി മന്ത്രത്തോടെ യജ്ഞത്തിന്‌ കൊടിയിറങ്ങി. തുടര്‍ന്ന്‌ വെടിമരുന്ന്‌ പ്രയോഗവും നടന്നു. സമാപന ചടങ്ങില്‍ വെച്ച്‌ യജ്ഞവേദിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നിരവധി പേരെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ഭക്ഷണ കമ്മറ്റി ചെയര്‍മാന്‍ എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, മധുസൂദനന്‍ ആചാരി, അനില്‍കുമാര്‍ (പന്തല്‍), രാജന്‍ കണ്ണൂറ്‍ (ലൈറ്റ്‌ ആണ്റ്റ്‌ സൗണ്ട്‌), അനില്‍കുമാര്‍, സുന്ദരേശ്വരന്‍ നമ്പീശന്‍, കൈപ്രം വാസുദേവന്‍ നമ്പൂതിരി, മാധ്യമ പ്രവര്‍ത്തകരായ കെ.എന്‍.രാജു (കണ്ണൂറ്‍ വിഷന്‍), ബൈജു ചാലാടന്‍ (സീല്‍ ടിവി), രഞ്ജിത്ത്‌ നാരായണന്‍ (ഫോട്ടോഗ്രാഫര്‍, ജന്‍മഭൂമി) തുടങ്ങിയവരെയാണ്‌ ആദരിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.