മട്ടന്നൂറ്‍: ലോകപ്രശസ്ത തായമ്പക വിദ്വാന് പത്മശ്രീ മട്ടന്നൂറ്‍ ശങ്കരന്‍കുട്ടിയുടെ പിതാവും പഴയകാല വാദ്യകലാകാരനും ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് മുന്സംഘചാലക്കുമായ മട്ടന്നൂറ്‍ കെ.കുഞ്ഞിക്കൃഷ്ണമാരാരുടെ ശതാഭിഷേകം ൧൪ന് വിവിധ പരിപാടികളോടെ നടക്കും. കുഞ്ഞിക്കൃഷ്ണമാരാരുടെയും ഭാര്യയുടെയും ൬൫-ാം വിവാഹവാര്‍ഷികവും അന്നുതന്നെ നടക്കും. മട്ടന്നൂറ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് സി.എം.ബാലകൃഷ്ണന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. അഴകം ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. കെ.കെ.മാരാര്‍, ആര്‍എസ്എസ് വിഭാഗം സംഘചാലക് സി.ചന്ദ്രശേഖരന് തുടങ്ങി വിവിധ സാമൂഹ്യപ്രവര്‍ത്തകര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് മരുത്തോര്‍വട്ടം ബാബു, കൊല്ലങ്കോട് സുബ്രഹ്മണ്യം, സുമിത്ര രാജന് എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹാക്ഷരസംഗമം, കലാമണ്ഡലം കെ.ജി.വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ കുചേലവൃത്തം കഥകളി എന്നിവ അരങ്ങേറും. ചടങ്ങുകളോടനുബന്ധിച്ച് വൈകു. ൬.൩൦ന് മട്ടന്നൂറ്‍ മഹാദേവ ക്ഷേത്രത്തില്‍ നിറമാല, പനമണ്ണ ശശിയുടെ തായമ്പക എന്നിവ നടക്കും. ശങ്കരന്‍കുട്ടിയുടെ പ്രഥമ ഗുരുനാഥന് കൂടിയായ കുഞ്ഞിക്കൃഷ്ണമാരാര്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ്. ചെണ്ട വിദഗ്ധന്‍ മട്ടന്നൂറ്‍ ശിവരാമന്, മുരളീധരന്, മാലതി, നന്ദിനി, ജ്യോതിലക്ഷ്മി എന്നിവരാണ് മറ്റ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: