കൊല്ലം: തീരദേശ സംരക്ഷണത്തിന് 700 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഗവണ്മെന്റിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കുന്നതിനുള്ള പഠനം നടന്നു വരുകയാണെന്നും ജലവിഭവ വകുപ്പു മന്ത്രി പി ജെ ജോസഫ് പറഞ്ഞു.
ആലപ്പാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണ ഉദ്ഘാടനം പറയകടവില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കടലാക്രമണം തടയാനും തീരസംരക്ഷണത്തിനും ഏറ്റവും ഉചിതമായ സംവിധാനം പുലിമുട്ടുകള്‍ നിര്‍മിക്കുകയാണ്. ആലപ്പാട് പഞ്ചായത്തില്‍ കടലാക്രമണം തടയുന്നതിന് ശ്രായിക്കാട്, അഴീക്കല്‍, ചെറിയഴീക്കല്‍, ആലപ്പാട് സെന്റര്‍, കുഴിത്തുറ എന്നിവിടങ്ങളില്‍ ആറു വീതം പുലിമുട്ടുകള്‍ നിര്‍മിക്കുമെന്നും അതിന്റെ പ്രാരം� പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ സഹായത്തോടെയാവും പുലിമുട്ടുകള്‍ നിര്‍മിക്കുക.
പറയകടവില്‍ 150 മീറ്റര്‍ അകലത്തില്‍ നാലു പുലിമുട്ടുകളാണ് ഇപ്പോള്‍ നിര്‍മിക്കുക. സി ദിവാകരന് എം എല്‍ എ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് രാജപ്രിയന്‍, ബ്ലോക്ക് അംഗം എല്‍ ശോഭ, ഗ്രാമപഞ്ചായത്ത് അംഗം കെ ഹര്ഷന് വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇറിഗേഷന്‍ സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലസേചനവും �രണവും ചീഫ് എന്‍ജിനീയര്‍ പി ലതിക സ്വാഗതവും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജേക്കബ് മത്തായി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: