തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏപ്രിലില്‍ ആരംഭിക്കുമെന്നു മന്ത്രി കെ.സി. ജോസഫ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുകളിലുണ്ടായിരുന്ന സാങ്കേതിക ഉപദേശക സമിതി അടക്കമുള്ള നിയന്ത്രണങ്ങള്‍ ഈ സര്‍ക്കാര്‍ എടുത്തു കളഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ ചര്‍ച്ചക്കു ശേഷമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മാറ്റം വരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സമിതിക്കു മുകളില്‍ സാങ്കേതിക ഉപദേശക സമിതികള്‍ വേണ്ട. അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരം സമിതികള്‍ വേണമായിരുന്നു. ഇനി ഉദ്യോഗസ്ഥ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി.അടുത്ത വര്‍ഷം മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ബജറ്റും പദ്ധതിയും ഒന്നിച്ച് അവതരിപ്പിക്കുമെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോ ണ് പറഞ്ഞു. ഫെബ്രുവരിയിലായിരിക്കും ബജറ്റും പദ്ധതിയും അംഗീകരിക്കുന്നത്. ഈ വര്‍ഷം 3228 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം. ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രവൃത്തി തുടങ്ങാം. അംഗീകാരത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. പഞ്ചായത്തുകളെ കൂടുതല്‍ സ്വതന്ത്രമാക്കുകയാണു ചെയ്തതെന്നും സി.പി. ജോണ്‍.
ര്വഹണം ഏപ്രില്‍ മുതല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: