കൊല്ലം: ആര്. ശങ്കറിന്റെ 40-ാമത് ചരമവാര്‍ഷികം ഗുരുധര്‍മ്മ പ്രചരണസഭയുടെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു.
കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റല്‍ വളപ്പിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി. കടപ്പാക്കട രാമസ്വാമി മഠത്തില്‍ കൂടിയ അനുസ്മരണയോഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ. ഗോപീദാസ് അധ്യക്ഷത വഹിച്ചു.
എന്‍. ഇന്ദ്രാവരജന്‍, പിറവന്തൂര്‍ രാജന്, പുത്തൂര്‍ ശോഭനന്, കെ. സോദരന്, തെക്കുംഭാഗം വിശ്വംഭരന്, പ്രൊഫ. ലൈലാ പുരുഷോത്തമന്, കൈതക്കുന്നേല്‍ സുബാഷ്, കുളത്തൂപ്പുഴ രാമകൃഷ്ണന്, ആര്‍ച്ചല്‍ സോമന്, കീര്‍ത്തി രാമചന്ദ്രന്, എസ്. സുവര്‍ണകുമാര്‍, രമണി ദിവാകരന്, ടി.ഡി. സദാശിവന്, പ്രൊഫ.എം. സത്യപ്രകാശം, ഡോ.ബി. ജയകുമാര്‍, സഹദേവന് ചെന്നപ്പാറ, കെ.എസ്. ഷിബു, ഉദയശ്രീശോഭന്, വെറ്റമുക്ക് രാജേന്ദ്രന്, രവീന്ദ്രന് വൈദ്യന്, സുലേഖ, പ്രഭാതം, ഷീലാ രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ആര്. ശങ്കറിന്റെ 40-ാം ചരമവാര്‍ഷികദിനം ഗാന്ധിയുവമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു.
കൊല്ലം ഗവ.ഹൗസില്‍ അനുസ്മരണ സമ്മേളനം അയത്തില്‍ സുദര്ശനന് ഉദ്ഘാടനം ചെയ്തു. ചേരൂര്‍ പ്രസന്നന്, മങ്ങാട് സുബിന്നാരായണന്, മണലില്‍ ബിജു വാമദേവന്, അമരേന്ദ്രദാസ്, യഹിയ, വര്‍ക്കല ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു.
കൊല്ലം എസ്എന്‍ കോളേജില്‍ ആര്. ശങ്കര്‍ അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനം ഡോ.പി. വിജയരാഘവന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ജി. ജയസേനന് അധ്യക്ഷത വഹിച്ചു.
കൊല്ലം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി എന്‍. രാജേന്ദ്രന്, മഹിമ അശോകന്, ഡോ.കെ. വിജയകുമാരി, പിടിഎ വൈസ്പ്രസിഡന്റ് പട്ടത്താനം സുനില്‍, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ആനിജോണ്‍, ലതാഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: