തിരുവനന്തപുരം: പൊതുപ്രവര്‍ത്തകരോട് പോലീസുകാര്‍ മാന്യത കാണിക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ നിര്‍ത്തിയതിനാണ് വളപട്ടണം എസ്.ഐയെ സ്ഥലം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
വളപട്ടണം പോലീസ് സ്റ്റേഷന് പ്രശ്നം ഗ്രൂപ്പ് വഴക്കല്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. കെ. സുധാകരന് എംപിയും പോലീസുമായുണ്ടായ പ്രശ്നങ്ങളും തുടര്‍ സംഭവങ്ങളും ഗ്രൂപ്പ് വഴക്കായി ചെറുതാക്കി കാണരുത്. പ്രശ്നം ഏറെ ഗൗരവമുള്ളതാണ്. ക്രമസമാധാനം നടപ്പാക്കുകയാണു പ്രധാനം. നിഷ്പക്ഷമായി അതു നടപ്പാക്കും.
ഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചു നടപടിയെടുക്കും. സുധാകരനുമായി പ്രശ്നങ്ങളില്ല. അദ്ദേഹം അടുത്ത സുഹൃത്താണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: