Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ സൈന്യവും കോടതിയും തുറന്ന പോരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 05:10 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ സൈനികനേതൃത്വവും കോടതിയും തുറന്ന പോരിലേക്ക്‌. സൈന്യത്തെ താഴ്‌ത്തിക്കെട്ടാനോ തകര്‍ക്കാനോ കോടതിയും ജഡ്ജിമാരും ശ്രമിക്കരുതെന്ന്‌ സൈനിക ജനറല്‍ അഷ്‌ഫാക്‌ പര്‍വേസ്‌ കയാനി മുന്നറിയിപ്പ്‌ നല്‍കി. സൈന്യം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത്‌ അവസാനിപ്പിക്കണമെന്ന ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തീക്കര്‍ ചൗധരിയുടെ പരാമര്‍ശമാണ്‌ കയാനിയെ ചൊടിപ്പിച്ചത്‌.

അറിഞ്ഞോ അറിയാതെയോ ജനങ്ങളേയും സൈന്യത്തേയും തമ്മില്‍ അകറ്റാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. ഇത്‌ വെച്ചുപൊറിപ്പിക്കില്ലെന്നും കയാനി മുന്നറിയിപ്പ്‌ നല്‍കി. രാജ്യത്തെ രാഷ്‌ട്രീയ സഖ്യങ്ങള്‍ക്ക്‌ സൈന്യം പിന്തുണ നല്‍കുന്നുവെന്ന്‌ പഴയൊരു കേസില്‍ ചൂണ്ടിക്കാട്ടി മുന്‍ എയര്‍മാഷല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി സൈന്യത്തിന്റെ രാഷ്‌ട്രീയ ഇടപെടലിനെ വിമര്‍ശിച്ചത്‌.

സ്വാതന്ത്ര്യം ലഭിച്ച്‌ 65 വര്‍ഷം പിന്നിടുമ്പോഴും പകുതിയിലധികം കാലം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കഴിഞ്ഞ പാരമ്പര്യമാണ്‌ പാക്കിസ്ഥാനുള്ളത്‌. വിഷയത്തിന്റെ പ്രാധാന്യം അര്‍ഹിച്ചുതന്നെ ആരെയും പേരെടുത്ത്‌ പറയാതെയാണ്‌ കയാനി വിമര്‍ശിച്ചത്‌. കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ റിട്ടേയ്ഡ്‌ ജഡ്ജിനെതിരെ ഭരണഘടനാപരമായി നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സ്ഥാപനങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും കൂട്ടി യോജിപ്പിക്കുന്നത്‌ ഭരണഘടനയാണെന്ന്‌ തങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ സൈന്യത്തില്‍ ഇടപെടാന്‍ ആരെയയും അനുവദിക്കില്ലെന്നും കയാനി പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ സ്ഥാപനമാണ്‌ സൈന്യം. പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ക്കെതിരെയായുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ സൈന്യത്തിനുള്ള അധികാരം താഴേക്കിറങ്ങിച്ചെന്നിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടിലുണ്ട്‌.

ജനങ്ങളുടെ പിന്തുണയോടെയാണ്‌ സൈന്യം ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുന്നത്‌. ഈ പിന്തുണ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്നും കയാനി പറഞ്ഞു. റാവല്‍പിണ്ടിയിലെ സൈനിക ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യത്തിനെതിരെ വിമര്‍ശനവുമായി ഇതിന്മുമ്പും ചൗധരി രംഗത്തെത്തിയിരുന്നു. സൈന്യത്തെക്കാളും രാജ്യത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥരാണ്‌ മെച്ചമെന്നായിരുന്നു പ്രസ്താവന. ജനങ്ങള്‍ക്ക്‌ മതിയായ സുരക്ഷയും ക്ഷേമവും അവകാശങ്ങളും നല്‍കുന്നത്‌ അവരാണെന്നും ചൗധരി പറഞ്ഞിരുന്നു. സൈന്യവും കോടതിയും തമ്മിലുള്ള അതൃപ്തി ഇതിനു മുമ്പ്‌ ഉണ്ടായതാണെങ്കിലും ഇപ്പോഴാണ്‌ ഇത്‌ മറനീക്കി പുറത്തുവരുന്നത്‌.

സൈന്യത്തിന്റെ നിലപാടുകളെ പാക്‌ മാധ്യമങ്ങളും വിമര്‍ശിച്ചിട്ടുണ്ട്‌. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെതിരായ യുഎസ്‌ സൈന്യത്തിന്റെ നടപടിയില്‍ പാക്ക്‌ സൈന്യത്തിന്‌ ഒന്നും ചെയ്യാന്‍ സാധിക്കാത്തത്‌ കഴിവുകേടാണെന്നായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം. സുരക്ഷാ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ സൈന്യം ഏറെ പിന്നിലാണെന്ന്‌ പാക്‌ ജനതയും വിമര്‍ശിച്ചിരുന്നു. ചില രാഷ്‌ട്രീയപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത്‌ സഖ്യമുണ്ടാക്കാന്‍ കയാനി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഇപ്പോള്‍ കയാനിക്കെതിരെ നിലനില്‍ക്കുന്നുണ്ട്‌. ഇതിനിടയിലാണ്‌ സൈന്യവും കോടതിയും തമ്മില്‍ അഭിപ്രായ ഭിന്നത പുറത്തായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.