തിരുവനന്തപുരം ജില്ലയില്‍ നാവായിക്കുളം പഞ്ചായത്തിലാണ് കടമ്പാട്ടുകോണം ഇലങ്കത്തിന് ഭഗവതിക്ഷേത്രം. മനോഹരമായ ശില്പ്പഭംഗിയില് തീര്‍ത്ത ശ്രീകോവിലില്‍ ഭഗവതി. കന്നിമൂലയില്‍ ഗണപതി. ദേവിയെ ഇലങ്കത്തില്‍ ഭഗവതി എന്നറിയപ്പെടുന്നു. രാജസേവകരായ കളരി അഭ്യാസികള്‍ അഭ്യാസമുറകള്‍ നടത്തിയിരുന്ന കളരിത്തറകളാണ് ഇലങ്കമായി അറിയപ്പെട്ടിരുന്നത്. കളരിദേവത എന്നര്‍ത്ഥത്തിലാണ് ദേവിക്ക് ഇലങ്കത്തില്‍ ഭഗവതി എന്ന് പേരുണ്ടായത്. ഭദ്രകാളിയാണ് പ്രതിഷ്ഠ. വെളുപ്പിന് അഞ്ച് മണിക്ക് നിര്‍മാല്യം. മൂന്ന് പൂജ. ഇലങ്കത്തിലമ്മയുടെ ഇഷ്ട നിവേദ്യം കടുംപായസമാണ്. പാല്‍പ്പായസവും തെരളിയും ഉണ്ണിയപ്പം തുടങ്ങിയ വഴിപാടുകളും സ്വയംവരാര്‍ച്ചന, ത്രിശക്തി അര്‍ച്ചന, സഹസ്രനാമാര്‍ച്ചന എന്നിവയും കാര്യതടസ്സങ്ങള്‍ മാറുന്നതിന് നാളികേരം തലയ്ക്ക് ഉഴിഞ്ഞ് ഗണപതി ഭഗവാന് മുന്നില്‍ ഉടയ്ക്കുന്നു. ഗണപതിഹോമം, കറുകമാല,നാരാങ്ങമാല തുടങ്ങിയ പ്രത്യേക പൂജകളും നടന്ന് വരുന്നു. എല്ലാ മലയാളമാസവും ഒന്നാമത്തെയും മൂന്നാമത്തെയും ചൊവ്വാഴ്ച നാരങ്ങാവിളക്കുണ്ട്. എല്ലാ ആയില്യത്തിനും കാവില്‍ നൂറും പാലും നടത്തിവരുന്നു. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിക്കുന്നു.
ദേവിയുടെ തിരുനാളായ കുംഭമാസത്തിലെ മകത്തിന് അവസാനിക്കത്തക്കവിധം മുന്‍പുള്ള ഏഴുദിവസം ഉത്സവമായി ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് പറയും പൊങ്കാലയും അന്നദാനവും നടന്നുവരുന്നു. ഉത്സവം കഴിഞ്ഞ് മൂന്നാംനാള്‍ ശുദ്ധി കലശവും ആലയശുദ്ധിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: