കൊട്ടാരക്കര: പിറവന്തൂര്‍ പഞ്ചായത്തില്‍ പുന്നല ജംഗ്ഷനില്‍ സ്വകാര്യവ്യക്തി റോഡ് കയ്യേറി അര്‍ദ്ധരാത്രിയില്‍ നിര്‍മ്മാണം നടത്തുകയും ബിജെപി, ബിഎംഎസ് കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തി. ഇന്നലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബിജെപി പിറവന്തൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയത്.
കയ്യേറ്റത്തെക്കുറിച്ച് വില്ലേജ്, പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും പ്രതികരിക്കാതിരിക്കുന്നത് ഇവരുടെ ഒത്താശയോടെയാണ് കയ്യേറ്റം അവധിദിവസങ്ങളില്‍ നടത്തിയത് എന്നതിന് തെളിവാണ്. സ്ഥലം ഉടമയുടെ ബന്ധുവായ വില്ലേജ് ഉദ്യോഗസ്ഥയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ അനധികൃത കയ്യേറ്റത്തിനുണ്ടെന്നും സംശയിക്കുന്നതായി ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി പ്രതിഷേധ പ്രകനവും യോഗവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പ്രകടനത്തിന് നിയോജകമണ്ഡം വൈസ് പ്രസിഡന്റ് കറവൂര്‍ കണ്ണന്‍, ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്, ട്രഷറര്‍ സുകു പി. ഉണ്ണിത്താന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഭിലാഷ് ചെമ്പ്രാമണ്‍, ചന്ദ്രന്‍ പുന്നല, സുരേഷ്ബാബു, അഭീഷ് പുന്നല, സുചീന്ദ്രന്‍പിള്ള, ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: