കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിലാണ് പ്രസിദ്ധമായ മഹാദേവക്ഷേത്രം. പൗരാണികത്വം ദര്‍ശിക്കാവുന്ന നാലമ്പലവും ശ്രീകോവിലും .പ്രധാനദേവന് ശിവന്. തപസ്വീഭാവത്തിലാണ് ദേവന്. പടിഞ്ഞാറോട്ട് ദര്‍ശനമേകുന്നു. ദേവീപ്രതിഷ്ഠ അകത്തില്ല. സാന്നിധ്യം മാത്രം. നാലമ്പലത്തിന് പുറത്ത് ഭൂതത്താര്‍. വട്ടശ്രീകോവിലില്‍ മഹാവിഷ്ണു. പ്രധാനദേവനോളം പ്രാധാന്യമുണ്ട് മഹാവിഷ്ണുവിന്. മൂന്ന് നേരം പൂജ. ശിവന് ജലധാരയും വിഷ്ണുവിന് പാല്‍പ്പായസവും അയ്യപ്പന് അവിലുമാണ്.
ശിവരാത്രി ആഘോഷമായി കൊണ്ടാടുന്നു. സമൂഹാര്‍ച്ചനയും പുരാണ പാരായണവും നാമജപവും നടക്കാറുണ്ട്. കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. പതിനഞ്ചിന് കൊടിയേറി ഇരുപത്തിരണ്ടിന് കൊടിയിറങ്ങും. ഉത്സദിവസങ്ങളില്ലെല്ലാം വാദ്യഘോഷത്തോടെ രഥത്തില്‍ ഭഗവാനെ എഴുന്നെള്ളിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തും. ക്ഷേത്രകുളത്തില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: