ബീജിങ്: ഇന്ത്യയോട് താല്പര്യമുള്ള ചൈനക്കാരുടെ എണ്ണം നാലില്‍ ഒന്നില്‍ താഴെ മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ചൈനയില്‍ ഇന്ത്യയേക്കാള്‍ സ്വീകാര്യതയുണ്ടെന്നാണ് വാഷിങ്ങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനമായ പ്യൂ നടത്തിയ പഠനത്തില്‍ കാണിക്കുന്നത്. ആഗോള മനസ്ഥിതിയെക്കുറിച്ചുള്ള വാര്‍ഷിക പഠനത്തില്‍ ഇന്ത്യയിലെയും ചൈനയിലെയും 23ശതമാനം ജനങ്ങളേ പരസ്പരം അംഗീകരിക്കുന്നുള്ളൂ. 31ശതമാനം ചൈനക്കാര്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഇഷ്ടപ്പെടുന്നു. ചൈനയിലെ വിദേശമന്ത്രാലയവും സര്‍ക്കാര്‍ നിയന്ത്രണ മാധ്യമങ്ങളും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന് വന്‍ പ്രാധാന്യവും വീര പരിവേഷവുമാണ് നല്‍കുന്നത്. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന് കൂടുതല്‍ സ്വീകാര്യത നല്കുന്നു.
അതിര്‍ത്തി വിഷയങ്ങളില്‍ ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയെ കൂറ്റക്കാരായാണ് ചിത്രീകരിക്കുന്നത്. മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഭാഗം വിശദീകരിക്കാനും കഴിയുന്നില്ല. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനുള്ള സാംസ്കാരിക ഇടപെടലുകളുടെ അഭാവവും മറ്റൊരു കാരണമാണ്. ചൈനയില്‍ സിനിമാ സാംസ്കാരിക പ്രദര്‍ശനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ജനപങ്കാളിത്തം തീരെ കുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: