കൊല്ലം: ബിഎംഎസിന്റെ നേതൃത്വത്തില്‍ വനിത തൊഴിലാളികള്‍ നവംബര്‍ ഒന്നു മുതല്‍ നടത്തുന്ന പ്രക്ഷോഭപരിപാടിയുടെ സമാപനം കുറിച്ച് ഏഴിന് പ്രകടനവും ധര്‍ണയും നടത്തും. കൊല്ലം മസ്ദൂര്‍ ഭവനില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗത്തിലാണ് തീരുമാനം.
വിലക്കയറ്റവും മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും ആക്രമ പ്രവര്‍ത്തനങ്ങളും എല്ലാം കൊണ്ട് കൂടുതല്‍ കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയെങ്കിലും സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും ഒന്നും തന്നെ നടപ്പാക്കുന്നില്ല. ഇതിനെതിരെയാണ് സ്ത്രീകള്‍ സംഘടിക്കേണ്ടത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ആര്. ശോഭനകുമാരി അഭിപ്രായപ്പെട്ടു. വസന്ത ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി രാജലക്ഷ്മിശിവജി, നെസിയ, ശാന്ത സത്യന്, ശിവജി സുദര്ശനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: