കൊല്ലം: ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ പഠനശിബിരം ഇന്ന് തലവൂര്‍ ശ്രീദുര്‍ഗാ ഓഡിറ്റോറിയത്തില്‍ നടക്കും. ആയിരത്തിലേറെ പ്രതിനിധികള്‍ ശിബിരത്തില്‍ പങ്കെടുക്കും.
ഇന്നലെ നടന്ന താലൂക്ക് ഉപരിപ്രവര്‍ത്തകരുടെ പ്രതിനിധി സമ്മേളനത്തില്‍ നൂറിലേറെ പേര് പങ്കെടുത്തു. ഇന്ന് രാവിലെ 9ന് പത്തനാപുരം താലൂക്ക് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.വി. മുരളീധരന് ശിബിരം ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സ്വാമി ഭാര്‍ഗവറാം മുഖ്യപ്രഭാഷണം നടത്തും. ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഹിന്ദുഐക്യവേദി നേതാക്കളായ കെ.പി. ശശികലടീച്ചര്‍, കുമ്മനം രാജശേഖരന്, തെക്കടം സുദര്ശനന് തുടങ്ങിയവര്‍ ക്ലാസെടുക്കും.
വൈകിട്ട് അഞ്ചിന് തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ഹിന്ദു സമുദായ നേതാക്കള്‍ സംബന്ധിക്കും.
ലൗജിഹാദ്, ശബരിമല സംബന്ധിച്ച വിഷയങ്ങള്‍, പട്ടികജാതി-വര്‍ഗ സമുദായങ്ങളുടെ സ്കോളര്‍ഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങള്‍, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ഹൈന്ദവഐക്യം സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ പഠനശിബിരത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗോപകുമാറും കെ. രാധാകൃഷ്ണനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: