Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗം പെണ്‍കുട്ടികളുടെ സമ്മതത്തോടെയെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2012, 09:18 pm IST
inIndia

ചണ്ഡീഗഡ്‌: സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാനഭംഗക്കേസുകളില്‍ 90 ശതമാനവും പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണ്‌ നടക്കുന്നതെന്ന ഹരിയാന കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗം ധരംവീര്‍ ഗോയതിന്റെ പരാമര്‍ശം പുതിയ വിവാദത്തിലേക്ക്‌. ഹിസാറില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്‌.

ഗോയതിന്റെ പ്രസ്താവനക്കെതിരെ സത്രീസംഘടനകള്‍ രംഗത്തെത്തി. ഇത്തരം മോശം പരാമര്‍ശം നടത്തരുതെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ പറഞ്ഞു. മാനഭംഗം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ വഴി ബലാത്സംഗങ്ങള്‍ പ്രോത്സാഹിപ്പക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രതിപക്ഷ നേതാവ്‌ ഓംപ്രകാശ്‌ ചൗട്ടാല നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ശൈശവവിവാത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവന ഏറെ വിവാദമായപ്പോള്‍ പരാമര്‍ശം പിന്‍വലിക്കുകയാണ്‌ ഉണ്ടായത്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ഹരിയാനയില്‍. കഴിഞ്ഞ ഒരു മാസത്തിനിടയ്‌ക്ക്‌ 15 സംഭവങ്ങളാണ്‌ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

ഇതിനിടയില്‍ സംസ്ഥാനത്തു നടന്ന സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഹരിയാന മുഖ്യമന്ത്രി ഭൂപീന്തര്‍ സിംഗ്‌ ഹൂഡ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന്‌ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഇതിനായി സ്പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍മാരെ നിയമിക്കും തുടങ്ങിയ ഉറപ്പുകളാണ്‌ മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്‌. സംഭവത്തെത്തുടര്‍ന്ന്‌ കുറച്ചുദിവസങ്ങളായി മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി പ്രശ്നം ഗുരുതരമായതോടെയാണ്‌ പ്രസ്താവനയുമായി രംഗത്തെത്തിയത്‌.
ഇന്നലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ കയ്യിലെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണിതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത്‌ മാനഭംഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനുള്ള തീരുമാനമെടുക്കാന്‍ ഖാപ്‌ പഞ്ചായത്ത്‌ ഇന്ന്‌ യോഗം ചേരും. സംസ്ഥാനത്തുടനീളം ശാഖകളുള്ള പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ക്ക്‌ നിയമപരിഗണനയില്ല. എങ്കിലും പല തരത്തിലുള്ള നിരോധനങ്ങളാണ്‌ പഞ്ചായത്ത്‌ ഇതുവരെ കൈക്കൊണ്ടിരിക്കുന്നത്‌. ഖാപ്‌ പഞ്ചായത്തില്‍ അംഗങ്ങളായ 100 ഓളം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

പുതിയ വാര്‍ത്തകള്‍

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.