ചവറ: ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി ചവറ ടൈറ്റാനിയം ഫാക്ടറിയിലെത്തിയ എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന് പ്രസിഡന്റ് കെ. സുശീലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ഗുരുദേവനെ നിന്ദിക്കുകയും ചെയ്ത കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജിനെതിരെ പ്രതിഷേധമിരമ്പി. ജോര്‍ജിന്റെ നടപടിക്കെതിരെ ചവറയില്‍ നിന്ന് ആയിരത്തോളം ശ്രീനാരായണീയര്‍ പങ്കെടുത്ത പ്രകടനം രാവിലെ പത്തോടെ കമ്പനി പടിക്കല്‍ എത്തി. തുടര്‍ന്നുള്ള പ്രതിഷേധ ധര്‍ണ യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അരിനല്ലൂര്‍ സഞ്ജയന്, വേലഞ്ചിറ സുകുമാരന്‍, മോഹന്‍ ശങ്കര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. സമരം ഒരു സൂചന മാത്രമാണെന്നും ഹിന്ദു ഭൂരിപക്ഷമേഖലയില്‍ നിലനില്‍ക്കുന്ന കെഎംഎംഎല്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അത് അവസാനിപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്നും എസ്എന്‍ഡിപി സംസ്ഥാന അസി. സെക്രട്ടറി ആവശ്യപ്പെട്ടു. ഗുരുനിന്ദ നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന എന്‍എസ്എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.വി. അയ്യപ്പന്‍പിള്ള ആവശ്യപ്പെട്ടു. ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്, വിശ്വകര്‍മ്മസഭ ബോര്‍ഡംഗം ആലുംപീടിക സുകുമാരന്‍ തുടങ്ങിയവരും ഈ ആവശ്യമുന്നയിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവരില്‍ നിന്നും മാന്യമായ പെരുമാറ്റമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: