ഓയൂര്‍: ആര്‍എസ്‌എസ് താലൂക്ക് കാര്യവാഹിനെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും പൂയപ്പള്ളി പുല്ലാഞ്ഞിക്കോട് ശാഖയില്‍ കടന്നുകയറി പിഞ്ചുകുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെയും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൂയപ്പള്ളി പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് നാളെ ഓയൂരില്‍ ആര്‍എസ്‌എസ് നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തും. യോഗം ആര്‍എസ്‌എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.
ഒക്ടോബര്‍ മൂന്നിന് രാത്രി പത്തുമണിയോടെ ആണ് ചടയമംഗലം താലൂക്ക് കാര്യവാഹ് ആയ ബിച്ചുവിനെ ഇരുപതോളം പേര്‍ അടങ്ങുന്ന ഗുണ്ടാസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. പ്രവര്‍ത്തകരുടെ വീടുകളില്‍ നടന്ന ആക്രമണത്തെപ്പറ്റി സംസാരിച്ച് മധ്യസ്ഥതയ്‌ക്ക് എത്തിയതായിരുന്നു ബിച്ചു. കോണ്‍ഗ്രസ് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ സ്ഥലത്തെ ഗുണ്ടാസംഘത്തില്‍പെട്ടവരുമുണ്ടായിരുന്നു. അടിച്ച് വീഴ്‌ത്തിയശേഷം കോണ്‍ഗ്രസ് നേതാവിന്റെ വീടിനുള്ളില്‍ കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനം. സമീപകാല കേരളത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത തരത്തിലുള്ള മര്‍ദനം അരങ്ങേറിയിട്ടും ഒരാളിനെപ്പോലും അറസ്റ്റ് ചെയ്യാ ത്ത പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതുകൂടാതെ സ്ത്രീകളടക്കം പതിനൊന്ന് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നവരെ പോലും കോളനി ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത പോലീസ് ഈ സംഭവത്തില്‍ ഒരാളിനെപ്പോ ലും കസ്റ്റഡിയിലെടുക്കാത്ത ത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഇതിന് തൊട്ടുമുന്‍പാണ് പുല്ലാഞ്ഞിക്കോട് ശാഖയില്‍ കടന്നുകയറി സിപിഎം പഞ്ചായത്ത് പ്രസിഡന്റ്, വെളിയം, ഓടനാവട്ടം ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കുട്ടികളടക്കം ഉള്ളവരെ മര്‍ദിച്ചത്. മര്‍ദനത്തിനിരയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരാളിനെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. പോലസ് മാഫിയകള്‍ക്കൊപ്പം ആണ് എന്നതിന്റെ തെളിവായി ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
താലൂക്ക് കര്യവാഹിനെതി രെയും ശാഖയിലും നടന്ന ആക്രമണത്തിനെതിരെ നടപടിയെടുക്കാത്ത പൂയപ്പള്ളി പോലീസിന്റെയും എഴുകോ ണ്‍ സിഐയുടെയും നടപടിക്കെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവ ഋക്ക് പരാതി നല്‍കുമെന്ന് നേ തൃത്വം അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലങ്കില്‍ സമ രം കൂടുതല്‍ ശക്തമാക്കാനാ ണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: