ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രമേഖലകളില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന് തെഹരിക് ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് നയിക്കുന്ന പ്രതിഷേധ റാലിക്ക് തുടക്കമായി.
ഇസ്ലാമാബാദില് നിന്നും ആരംഭിച്ച റാലി ഞായറാഴ്ച തെക്കന്‍ വസീറിസ്ഥാനില്‍ അവസാനിക്കും. യുഎസ് ഡ്രോണുകള്‍ നിരന്തരം ആക്രമണം നടത്തുന്ന മേഖലയാണ് വസീറിസ്ഥാന്. റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്. യുഎസ് നടത്തുന്ന വ്യോമാക്രമണത്തില്‍ തീവ്രവാദികള്‍ക്കൊപ്പം സിവിലിയന്മാരും കൊല്ലപ്പെടുന്നുവെന്ന പരാതി വ്യാപകമാണ്.
എന്നാല്‍ സിവിലിയന്മാര് കൊല്ലപ്പെടുന്ന സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും എന്നാല്‍ താലിബാനും അല്‍ ക്വയ്ദയ്ക്കുമെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് ഡ്രോണ്‍ വിമാനങ്ങളെന്നുമാണ് യുഎസിന്റെ വാദം.
തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതുകൊണ്ടു തന്നെ വസീറിസ്ഥാനില്‍ എന്തു സംഭവിച്ചാലും അതു ഭീകരുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് ഇമ്രാന് പറഞ്ഞു. ഇതിനിടെ ഇമ്രാന്റെ റാലിയ്ക്കു ചാവേര്‍ ഭീഷണി മുഴക്കിയ പാക് താലിബാന് പിന്നീട് സംരക്ഷണം വാഗ്ദാനം ചെയ്തു രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: