അഡാമവ:നൈജീരിയയില്‍ വടക്കന്‍ സംസ്ഥാനമായ അഡാമവയിലെ ,മുബി നഗരത്തിലുള്ള അഡമാവാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പട്ടാളവേഷം ധരിച്ചെത്തിയ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു.കൊല്ലപ്പെട്ടവരില്‍ 19 പേര് പോളിടെക്നിക്കിലെ വിദ്യാര്‍ഥികളും ബാക്കിയുള്ളവര്‍ നഗരത്തിലെ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുമാണെന്ന് പോലീസ് അറിയിച്ചു.അക്രമികള്‍ ഓരോ വിദ്യാര്‍ത്ഥികളുടെയും പേര് ചോദിച്ചശേഷമാണ് വെടിവെച്ചത്.നൈജീരിയയുടെ 52 ാം സ്വാതന്ത്ര്യ ദിനത്തിലാണ് വെടിവെപ്പ് നടന്നത്. തീവ്രവാദ സംഘടനയായ ബോകോ ഹറാമാണ് വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: