ന്യൂയോര്‍ക്ക്: ജനങ്ങള്‍ വോട്ട് ചെയ്താല്‍ ആങ്ങ് സാന്‍ സൂകിയെ പ്രസിഡന്റായി സ്വീകരിക്കാന്‍ തയ്യാറാണെന്ന് മ്യാന്മര് പട്ടാള ഭരണകൂട തലവന്‍ താന്‍ സീന്‍ വ്യക്തമാക്കി. സൂകിയുമായി അഭിപ്രായ വ്യത്യാസമില്ല. രാജ്യത്തെ മാറ്റത്തിന് ഭരണകൂടം തയ്യാറാണ്. 2015 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൂകിയ്ക്ക് മത്സരിക്കാം. മ്യാന്മറിന്റെ നവോത്ഥാനത്തില്‍ സൂകിയുമൊത്തു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള പട്ടാള ഭരണകൂടം രാജ്യത്തെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതു തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കാല്‍നൂറ്റാണ്ടിന്റെ സൈനിക ഭരണത്തിനുശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിന് സൂകി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പട്ടാള ഭരണകാലത്ത് 15 വര്‍ഷം വീട്ടു തടങ്കലിലായിരുന്ന സൂകി 2010 നവംബറിലാണ് മോചിതയായത്. പിന്നീട് മ്യാന്മര് പാര്‍ലമെന്റിലേക്ക് മത്സരിച്ച സൂകി 43 സീറ്റ് നേടി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: