തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര പഞ്ചായത്തിലാണ് പുരാതനമായ ഭഗവതിക്ഷേത്രം. സ്പതമാതൃക്കളുടെ പ്രസിദ്ധമായ ക്ഷേത്രം. അരിമ്പാറുയം പാലുണ്ണിയും മാറാന്‍ മീനട്ടുള്ള അപൂര്‍വക്ഷേത്രം. പാറയിലാണ് ക്ഷേത്രം. റോഡരുകില്‍ ക്ഷേത്രകമാനം. അകത്തേയ്ക്കുള്ള വഴിയില്‍ ശാസ്താവിന്റെ കോവില്‍. പ്രധാന ശ്രീകോവിലില്‍ സ്പതമാതൃക്കള്. നടക്ക് വൈഷ്ണവി. ഇടതുവശത്ത് വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി,വലതുവശത്ത് കൗമാരി, ബ്രാഹ്മി, മാഹേശ്വരി. കൂടാതെ അഭിമുഖമായി വീരഭദ്രനും ഗണപതിയുമുണ്ട്. എല്ലാവരും ഒറ്റപീഠത്തിലാണ്. ഇത് ഒരപൂര്‍വ ദൃശ്യമാണ്. കിഴക്കോട്ടാണ് ദര്‍ശനം. മൂന്ന് നടയുണ്ട്. അത് മൂന്നും തുറക്കും. മൂന്ന് നേരം നിവേദ്യവുമുണ്ട്. കൂടാതെ നാഗവും നാഗയക്ഷിയുമുണ്ട്. ഉപദേവനായ ശാസ്താവിനെ അണക്കെട്ടുണ്ടായപ്പോള്‍ കതമ്പിമലയില് നിന്നും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. പ്രധാന വഴിപാടാണ് ചതുശ്ശതം. വൃശ്ചികമാസത്തിലെ കാര്‍ത്തികയാണ് ഉത്സവം. കൊടിയേറ്റമില്ല. മൂന്ന് ദിവസം ഉത്സവം. കലശ്ശപൂജയും ലക്ഷാര്‍ച്ചനയും കലാപരിപാടികളുമുള്ള മഹോത്സവാണ്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: