Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പേട്ടതുള്ളല്‍: സിന്ദൂരത്തില്‍ കെമിക്കല്‍സ് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2012, 11:24 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ പേട്ടതുള്ളലിനായി തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന വിവിധതരം കളറുകളിലുള്ള സിന്ദൂരത്തില്‍ കെമിക്കല്‍സ് ഇല്ലെന്ന് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ ആദ്യത്തെ ഉന്നതതല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചുമതലപ്പെടുത്തിയത്. ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന ലക്ഷണക്കണക്കിന് തീര്‍ത്ഥാടകരാണ് ആചാരാനുഷ്ഠാനങ്ങളായി പേട്ടതുള്ളലില്‍ സിന്ദൂരങ്ങള്‍ ഉപയോഗിക്കുന്നത്.

സിന്ദൂരങ്ങള്‍ ജലാശയങ്ങളില്‍ കലരുന്നതിലൂടെ ജലം മലിനമാകുന്നതായും സിന്ദങൂരത്തില്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്നും സംസ്ഥാന നിയമസഭ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് ജന്മഭൂമിയോട് പറഞ്ഞു. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന സിന്ദൂരങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്നും എന്നാല്‍ രേഖാമൂലം ഇത്തരത്തിലൊരു റിപ്പോര്‍ട്ടും കളക്ടര്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുള്ള സിന്ധൂരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒറ്റയടിക്ക് കഴിയില്ല. ആദ്യഘട്ടം എന്ന നിലയില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു. സിന്ദൂരകടകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നതും ഈ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരിക്കും. എന്നാല്‍ ലൈസന്‍സ് നല്‍കിയാലും ഇടയ്‌ക്കിടെ സിന്ദൂരം പരിശോധിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എരുമേലിയില്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിന്ദൂരത്തില്‍ ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും, ജൈവരീതിയിലുള്ള കളറുകള്‍ കണ്ടെത്താന്‍ കഴിയണമെന്നും സെക്രട്ടറി പറഞ്ഞു. സിന്ദൂരം ഉപയോഗിക്കുന്നതു സംബന്ധിച്ച് കോടതിവിധിയെപ്പറ്റി ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങളൊന്നുമില്ല. നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണുള്ളതെന്നും സെക്രട്ടറി പറഞ്ഞു.

സിന്ദൂരം നിയന്ത്രണവിഷയത്തെപ്പറ്റി ദേവസ്വം ബോര്‍ഡുമായും, ഹൈന്ദവ സംഘടനകളുമായും ഈ സീസണില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമെന്നും സെക്രട്ടറി പറഞ്ഞു. ചര്‍ച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സിന്ദൂര വില്‍പ്പനയിലും മറ്റും നിയന്ത്രണമോ മറ്റു നടപടിയോ ഉണ്ടാകുമെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ കാലങ്ങളായി എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിന്ദൂരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഗൗരവമുള്ള കാര്യം വേണ്ടത്ര ഗൗരവമില്ലാതെയാണ് ഉന്നതതല സംഘം കൈകാര്യം ചെയ്യുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സിന്ദൂരങ്ങളില്‍ രാസപദാര്‍ത്ഥമുണ്ടെന്നും ഇത് നിയന്ത്രിക്കണമെന്നുള്ള ആവശ്യമുയര്‍ന്നപ്പോഴും ചില യോഗങ്ങളിലെ ചര്‍ച്ചകളില്‍ അഭിപ്രായങ്ങള്‍ വരുന്നതല്ലാതെ മറ്റൊരു തീരുമാനവും കഴിഞ്ഞ രണ്ടുവര്‍ഷമായി ഉണ്ടാകുന്നുമില്ല.

എന്നാല്‍ എരുമേലിയിലെ സീസണ്‍ പ്രതിസന്ധി മാത്രമായതിനാല്‍ പഞ്ചായത്ത് ഗൗരവമായാണ് കാണുന്നതെന്നും തുടര്‍ നടപടികള്‍ക്ക് വിദഗ്‌ദ്ധ ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.