ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന് ബിലാവല്‍ ഭൂട്ടോയും ഫത്വ ഭീഷണിയില്‍. ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഫത്വ പുറപ്പെടുവിക്കാന്‍ പോകുന്നത്. പാക്കിസ്ഥാനിലെ ഇസ്ലാമിക സംഘടനയാണ് ഇരുവര്‍ക്കുമെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. ഒരു ബംഗ്ലാദേശി ദിനപ്പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലാണെന്നും വിവാഹത്തിന് ശേഷം സ്വിറ്റ്സര്‍ലന്റില്‍ സ്ഥിരതാമസമാക്കാനാണ് പരിപാടിയെന്നും കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് ഹിനയുടെ ഭര്‍ത്താവ് ഗുല്‍സാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹിനയുടെ ഭാവി തകര്‍ക്കാന്‍ ചിലര്‍ കരുതിക്കൂട്ടി വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹിന ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഫത്വ ഏര്‍പ്പെടുത്തുന്നത് ഏത് സംഘടനയാണെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ സമ്മേളനത്തില്‍ സര്‍ദാരിക്കൊപ്പമാണ് ഹിന. ഹിനയെക്കാള് 11 വയസിന് പ്രായം കുറവാണ് ബിലാവലിന്. രണ്ട് കുട്ടികളുടെ അമ്മയായ ഹിനയും ബിലാവലും തമ്മില്‍ ചാറ്റിങ്ങിലൂടെയും ആശംസാകാര്ഡുകളിലൂടെയുമാണ് ഇരുവരും പ്രണയത്തിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: