ന്യൂദല്‍ഹി: ചെറുകാര്‍ വിപണിയിലേക്ക് മാരുതി സുസുക്കിയില്‍ നിന്നും പുതിയ മോഡല്‍ കൂടി എത്തുന്നു. മാരുതി സുസുക്കിയുടെ ഏറ്റവും ജന പ്രിയ മോഡലുകളിലൊന്നായ ആള്‍ട്ടോയുടെ പുതിയ പതിപ്പായ മാരുതി ആള്‍ട്ടോ 800 ആണ് ഉടന്‍ വിപണിയിലെത്തുന്നത്. ഒക്ടോബര്‍ 16 ന് ഈ മോഡല്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.
രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും മാരുതി ആള്‍ട്ടോ 800 ന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ടാറ്റയുടെ നാനോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നിവയോടായിരിക്കും ചെറുകാര്‍ വിപണിയില്‍ ഈ മോഡലിന് മത്സരിക്കേണ്ടിവരിക. വിപണിയിലെ നിലവിലുള്ള സാഹചര്യങ്ങള്‍ അതിജീവിക്കുന്നതിനായിട്ടാണ് നിലവിലുള്ള മോഡലിന് പകരം പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന ഇന്ധന വിലയും പലിശ നിരക്കുമാണ് ചെറുകാറുകളുടെ വില്പന ഇടിയാന്‍ കാരണം.
ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ ആള്‍ട്ടോയുടെ വില്പനയില് 34.83 ശതമാനം ഇടിവാണ് ഉണ്ടായത്. 89,000 യൂണിറ്റ് വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.22 ലക്ഷം യൂണിറ്റായിരുന്നു. മാരുതിയുടെ തന്നെ മറ്റൊരു മോഡലായ സ്വിഫിറ്റിന്റെ ജനപ്രീതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആള്‍ട്ടോയുടെ വില്പനയില് ഇടിവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: