മുംബൈ: സ്പൈസ് ജെറ്റ് കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി 500 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. വിവിധ ബാങ്കുകളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്. ബാങ്കിങ് മേഖലയിലെ മുന്‍നിരക്കാരായ എംഎന്‍സി ബാങ്കുമായി ഇടപാട് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇടപാടിന്റെ ഭാഗമായി സെക്യൂരിറ്റിയായി സണ്‍ ടിവിയുടെ 2.15 ശതമാനം ഓഹരികള്‍ നല്‍കാനും മാരന് തയ്യാറാണെന്നാണ് അറിയുന്നത്.
സ്പൈസ് ജെറ്റില്‍ മാരന് 48.59 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കൂടാതെ 231 കോടിരൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്. സ്പൈസ് ജെറ്റിന് 600 കോടി രൂപയില്‍ അധികം ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു ആഗോള വിമാന കമ്പനിയുമായി 15-20 കോടിരൂപയോളം സമാഹരിക്കുന്നതിനായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നല്ലൊരു ഇടപാടിന് ഒരുക്കമാണെന്ന് സ്പൈസ് ജെറ്റ് സിഇഒ നെയില്‍ മില്‍സ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ സ്പൈസ്ജെറ്റിന്റെ വിപണി വിഹിതം 18.5 ശതമാനമായി ഉയര്‍ത്തുന്നതിനും സാധിച്ചിരുന്നു. ആഭ്യന്തര വ്യോമയാന രംഗത്ത് മൂന്നാം സ്ഥാനമാണ് സ്പൈസ്ജെറ്റിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: