തിരുവനന്തപുരം: രാജ്യത്തെ നഴ്സുമാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണമെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥയിലും ഏകീകരണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാന തൊഴില്‍മന്ത്രിമാരുടെ യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: