കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (ആര്‍എസ്ബിവൈ-സിഎച്ച്ഐഎസ്) 2013-14 വര്‍ഷത്തെ അംഗത്വ രജിസ്ട്രേഷന് ജില്ലയില്‍ ആരംഭിച്ചതായി അസിസ്റ്റണ്റ്റ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്ട്രേഷന് തികച്ചും സൗജന്യമാണ്. നിലവില്‍ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവരും ഇത്തവണ പുതുതായി രജിസ്റ്റര്‍ ചെയ്യണം. സ്മാര്‍ട്ട് കാര്‍ഡുളളവര്‍ മുന്‍വര്‍ഷങ്ങളില്‍ പുതുക്കകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ2013 മാര്‍ച്ച് 31 വരെ കാലാവധിയുള്ള സ്മാര്‍ട്ട്കാര്‍ഡുകള്‍ കൈവശമുള്ള കുടുംബങ്ങളും രജിസ്റ്റര്‍ ചെയ്യണം. ജില്ലയില്‍ നിലവില്‍ 83000 കുടുംബങ്ങള്‍ ഇത്തരത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവരാണ്. ഇതുകൂടാതെ സ്മാര്‍ട്ട്കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിവിധ അര്ഹതാവിഭാഗങ്ങളും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ട് സ്മാര്‍ട്ട്കാര്‍ഡ് ലഭിക്കാതിരുന്നവരും, സ്മാര്‍ട്ട്കാര്‍ഡ് നഷ്ടപ്പെട്ടവരും, നിലവിലുള്ള സ്മാര്ട്ട്കാര്ഡിലെ കുടുംബനാഥനോ, നാഥയോ മരിച്ച വിഭാഗങ്ങളും ഉള്‍പ്പെടെ അര്‍ഹതയുള്ള എല്ലാ വിഭാഗക്കാരും രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ മുപ്പതിനായിരം രൂപ വരെയുള്ള ചികിത്സാസഹായമാണ് വിവിധ സര്‍ക്കാര്‍-സഹകരണ-സ്വകാര്യ ആശുപത്രികള്‍ വഴി പ്രാധാനമായും ലഭിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് ചിസ്പ്ളസ് പദ്ധതി പ്രകാരം 70,000 രൂപവരെ അധിക ചികിത്സാസഹായവും സംസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ മുഖേന നല്‍കിവരുന്നുണ്ട്. മാത്രവുമല്ല കുടുംബനാഥണ്റ്റെ അപകടമരണത്തിനും ഗുരുതരമായ പൊള്ളലിനും രണ്ട് ലക്ഷം രൂപയുടെ ധനസഹായവും നല്കിവരുന്നു. രജിസ്ട്രേഷന് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിനേയോ, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്. ഫോണ്‍: 04994-231810.
പ്രതികരിക്കാൻ ഇവിടെ എഴുതുക: