ഇംഫാല്‍: ബംഗ്ലാദേശില്‍ നിന്നും ജോലിക്കായി മണിപ്പൂരിലേക്ക് അനധികൃതമായി കുടിയേറവേ പിടിയിലായ 22 പേര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ഇംഫാല്‍ ഈസ്റ്റ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1946 ലെ ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശിക്ഷയുടെ കാലാവധി കഴിയുന്നതിനനുസരിച്ച് ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് കുട്ടികളുള്‍പ്പടെ 22 പേരെയാണ് പോലീസ് പിടികൂടിയത്. കുട്ടികളെ ജുവനെയില്‍ ഹോമിലേക്ക് അയച്ചു.
സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര കണ്ടെത്താന്‍ ആഗസ്റ്റ് 30 മുതല്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിവരുകയാണ്. ഇതിനോടകം തന്നെ നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: