ദമാസ്കസ്: ആഭ്യന്തര കലാപം രൂക്ഷമായി കൊണ്ടിരിക്കുന്ന സിറിയയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൈനിക പരിഹാരം സാധ്യമല്ലെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍ വ്യക്തമാക്കി. സര്‍ക്കാരും വിമതരും തമ്മില്‍ പരസ്പരം സൈന്യത്തെ ഉപയോഗിച്ച് ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന പശ്ചത്തലത്തില്‍ ഇത്തരം പരിഹാരത്തിന് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദമാസ്ക്കസിലും വടക്കന്‍ നഗരമായ അലപ്പോയിലും കലാപം തുടരുന്ന സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കുന്ന തീരുമാനം എടുത്തത്. പ്രശ്ന പരിഹാരത്തിനായി രാഷ്ട്രീയ ചര്‍ച്ചയാണ് കൂടുതല്‍ ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയന്‍ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു.
അസാദിന്റെ ഭരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. അതുപോലെ തന്നെ നൂറു കണക്കിനാളുകളാണ് മറ്റ് പല രാജ്യങ്ങളിലേക്കും പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: