മെക്ക്സിക്കോസിറ്റി: മെക്ക്സിക്കോയില്‍ വാതകപ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ 26 പേര് മരിച്ചു. മരിച്ചവരില്‍ രണ്ടു പേര് സ്ഥിരം തൊഴിലാളികളും 22 പേര് കരാര്‍ തൊഴിലാളികളുമാണ് സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യു.എസ് അതിര്‍ത്തിയില്‍ റെയ്നോസ നഗരത്തിനു സമീപം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനി പെമെക്സിന്റ വാതക പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്.
അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രാഥമിക ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ സമയം പുലര്‍ച്ച 6.30 നാണ് തീപിടുത്തം ഉണ്ടായത്.നൂറുകണക്കിന് അഗ്നിശമന സേന പ്രവര്‍ത്തകര്‍ മണിക്കൂര്‍ നീണ്ട പ്രയത്നത്തിലെടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പെമെക് വാതകപ്ലാന്റില് തീപിടുത്തം ഉണ്ടാകുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: