തിരുവനന്തപുരം: മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സെര്‍വര്‍ 2012 വിപണിയിലെത്തി. ക്ലൗഡ് ഒഎസ് അധിഷ്ഠിത ആധുനിക ഡാറ്റാ സെന്ററിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ സെര്‍വര്‍ ഉപഭോക്താക്കളെ ആപ്ലിക്കേഷനുകളുടെ ലോകത്തേക്ക് നയിക്കുന്ന ആധുനിക പ്ലാറ്റ്ഫോമാണിത്.
ക്ലൗഡ് അധിഷ്ഠിതമായ സേവനങ്ങള്‍ക്ക് ആരംഭം കുറിച്ചതോടെ ഓപ്പറേറ്റിംഗ് സിസ്റ്റം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സെര്‍വര്‍, വിന്‍ഡോസ് അഷ്വര്‍ എന്നിവയിലധിഷഠിതമായ ക്ലൗഡ് ഒഎസ് പരിമിതികളില്ലാത്ത ഡാറ്റാ സെന്റര്‍ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്റ് ടൂള്‍സ് ബിസിനസ് പ്രസിഡന്റ് സത്യ നാഭെല്ല പറഞ്ഞു. പ്രൈവറ്റ്, ഹോസ്റ്റഡ്, പ്ലബ്ലിക് ക്ലൗഡ് ഡൊമെയ്നുകളില്‍ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിന്‍ഡോസ് സെര്‍വര്‍ 2012, ഡാറ്റാസെന്ററുകളുടെ വേഗതയിലും വലുപ്പത്തിലും പുതിയ മാനങ്ങള്‍ കൈവരിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.
വിന്‍ഡോസ് സെര്‍വര്‍ 2012 ന്റെ ആദ്യഘട്ട ഉപഭോക്താക്കളായ 70 കമ്പനികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഡൗണ്ടൈമില് 52% വും വര്‍ക്ക്ലോഡ് ഡിപ്ലോയ്മെന്റ് ടൈമില്‍ 51% വും ലാഭിക്കാന്‍ ഈ സെര്‍വര്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: