പള്ളുരുത്തി: പള്ളുരുത്തിയില്‍ ബോധപൂര്‍വമായ സംഘര്‍ഷം അഴിച്ചുവിടുവാന് ഒരു വിഭാഗം ബോധപൂര്‍വമായ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച പള്ളുരുത്തി എസ്ഡിപിവൈ സ്കൂളില്‍ അച്ചടക്ക ലംഘനം നടത്തിയതിന് നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസും സ്കൂളില്‍നിന്ന് സസ്പെന്‍ഷനും നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെ ചരടുവലി നടത്തി വിഷയം ആളിക്കത്തിക്കാന്‍ ഒരു വിഭാഗം ആസൂത്രിതനീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. പള്ളുരുത്തി ശ്രീഭവാനീശ്വരക്ഷേത്രത്തോടനുബന്ധമായാണ് എസ്ഡിപിവൈ സ്കൂളും മറ്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. സ്കൂളില്‍നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്ന് വര്‍ഗീയവാദം ഉയര്‍ത്തിയാണെന്ന് വിദ്യാര്‍ത്ഥികളുടെ പക്ഷം പിടിക്കുന്നവരുടെ ന്യായവാദത്തെ ചോദ്യംചെയ്യപ്പെടുകയാണ്.
സഹപാഠികളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുമാണ്. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം ആദ്യം തന്നെ പരസ്പരം സംസാരിച്ചുതീര്ക്കുന്നതിന് പകരം ഇവരുടെ പക്ഷംപിടിച്ച് രംഗത്തുവന്നവര്‍ കൂടുല്‍ പ്രകോപനപരമായ കാര്യങ്ങള്‍ ഉയര്‍ത്തി പ്രശ്നം വഷളാക്കുകയായിരുന്നുവെന്ന് ചൂണ്ടക്കാണിക്കപ്പെടുന്നു.
ഇതിനിടയില്‍ സഹപാഠിയെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചാര്‍ജ് ചെയ്തതും അക്രമമുണ്ടാക്കിയവരെ സംരക്ഷിച്ചവരെ ചൊടിപ്പിച്ചിരിക്കുകയാണ്. പള്ളുരുത്തിയില്‍ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു ഹിന്ദു സ്ഥാപനത്തിനെതിരെ ബോധപൂര്‍വമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാപനത്തിനെതിരെ ബോധപൂര്‍വമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം വരുത്തുന്നതിനും ശ്രമം നടന്നുവരുന്നുണ്ട്. ഇതിന് പിന്നില്‍ തീവ്രവാദ രാഷ്ട്രീയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ തുടക്കത്തിലുണ്ടായേക്കാവുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: