മോസ്കോ: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 280 ലക്ഷത്തില്‍ നിന്ന് 330 ലക്ഷം ഡോളറായി ഇറാനിലെ മതസംഘടനകള്‍ വര്‍ധിപ്പിച്ചതായി പ്രാദേശിക ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് നബിയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരെ ശിക്ഷാ നടപടിയെടുത്തത്. ഇറാനിലെ പരമോന്നത നേതാവായിരുന്ന അയത്തൊള്ളാ ഖൊമേനി റുഷ്ദിക്കെതിരെ 1989 ല്‍ വധശിക്ഷ ശാസനം പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയുടെ സാത്താന്റെ വചനങ്ങളെന്ന വിവാദ പുസ്തകം ദൈവനിന്ദയാണെന്ന് ആരോപിച്ചായിരുന്നു ഇത്. വിവാദ യുഎസ് ചിത്രത്തിന്റെ പേരില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് റുഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികത്തുക കൂട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: