യാങ്കോള്: മ്യാന്മര് പ്രതിപക്ഷ നേതാവ് ആങ്ങ് സ്യൂകി അമേരിക്കന്‍ പര്യടനത്തിന് പുറപ്പെട്ടു. 24 വര്‍ഷത്തിനുശേഷമുള്ള ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇത്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ് ക്ഷണിച്ചതനുസരിച്ച് സ്യൂകി അമേരിക്കയിലെത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. യുഎസ് കോണ്‍ഗ്രസിന്റെ പരമോന്നത ബഹുമതിയായ കോണ്ഗ്രഷനില് ഗോള്‍ഡ് മെഡല്‍ നല്കി സ്യൂകിയെ ആദരിക്കും. അമേരിക്കയിലെ താമസക്കാരായ മ്യാന്മര് പൗരന്മാരുമായും സ്യൂകി കൂടിക്കാഴ്ച നടത്തും.
24 വര്‍ഷത്തിനുശേഷം മെയ് മാസത്തില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്യൂകി 17 ദിവസത്തെ സന്ദര്‍ശനത്തിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിയിരുന്നു. മ്യാന്മറിലെ യുഎസ് അംബാസിഡര്‍ ഡെറക് മിച്ചല്‍ അടക്കമുള്ളവര്‍ ഇവരെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: