ബീജിങ്: ചൈനീസ് യുദ്ധവിമാനങ്ങള്‍ മൂന്ന് തവണ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തെത്തിയതായി റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന സൈനികശേഷി പ്രകടനത്തിനിടയിലാണ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ക്ക് സമീപത്തായി എത്തിയത്.
ഹിമാലയം കൊടുമുടികള്‍ക്ക് സമീപത്തെത്തിയ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായും പറയുന്നു. യുദ്ധവിമാനങ്ങള്‍ അതിര്ത്തിക്കടുത്തെത്തിയതിന്റെ ചിത്രങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ഡെയ്ലി ഒണ്‍ലൈന്‍ പുറത്തുവിട്ടിട്ടുണ്ട്. പടക്കോപ്പുകള്‍ വഹിച്ചുകൊണ്ടുള്ള യുദ്ധവിമാനങ്ങളാണ് അതിര്‍ത്തിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എല്ലാക്കൊല്ലവും സൈനികശേഷി പ്രകടനം നടത്താറുള്ളതാണെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തായി ഇതുവരെ ചൈനീസ് സൈന്യം എത്തിയിട്ടില്ല. യുദ്ധ തന്ത്രമെന്ന നിലക്ക് ചില നടപടികള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ അതിര്‍ക്ക് സമീപത്തെത്തിയ നടപടിയെക്കുറിച്ച് ഒരു വ്യക്തതയും ഇല്ല. മൂന്ന് തവണ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം മറ്റൊരു രാജ്യത്തിന്റെ യുദ്ധ വിമാനം എത്തിയത് ഗുരുതരമായ വീഴ്ച്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സൈനികശേഷി പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സേനയുടെ യുദ്ധതന്ത്രമാണോയെന്ന തരത്തിലുള്ള സംശയങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. അടിയന്തര പരിശീലശനം എന്ന നിലക്ക് യുനാന്‍ പ്രവിശ്യയില്‍ പുതുതലമുറ യുദ്ധവിമാനങ്ങളെ ചൈന വിന്യസിച്ചിട്ടുണ്ട്. മ്യാന്മര് അതിര്‍ത്തിക്ക് സമീപമുള്ള ഹിമാലയത്തിന്റെ ഭാഗമാണ് ഈ പ്രദേശം. യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്.
രാത്രി കാലങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പി എല്‍ എ ബാച്ചില്‍ ഉള്‍പ്പെട്ട ഭടന്മാരാണ് പങ്കെടുക്കുന്നത്. ഉപരിതല മിസൈലിന്റെ പരീക്ഷണം എവിടെനിന്നാണെന്ന് വ്യക്തമാക്കാതെ ചൈന പരീക്ഷണം നടത്തിയെന്നാണ് മറ്റൊരു മീഡിയാ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പരീക്ഷണം വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. സൈന്യത്തിന്റെ കഴിവ് എത്രകണ്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാണ് സൈനികശേഷി പ്രകടിപ്പിക്കലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് സൈന്യത്തിന്റെ നിരീക്ഷകരില്‍ ഒരാള്‍ പറയുന്നത്. പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങല്‍ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുകയും അതിര്ത്തിപ്രശ്നങ്ങള് പരിഹരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലും പാക് അതിനിവേശ കാശ്മീരിലും ചൈനീസ് സൈന്യം നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഇരു രാഷ്ട്രങ്ങളിലേയും നേതാക്കള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ചൈനീസ് സേന ഇത്തരത്തിലൊരു നടപടി ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത് നിരീക്ഷികരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഏതൊരു സാഹചര്യത്തിലും ചൈനീസ് സൈന്യത്തിന് മറ്റു രാഷ്ട്രങ്ങളുമായി പോരാട്ടം നടത്താമെന്നായിരിക്കും ചൈനീസ് നേതാക്കള്‍ ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പോരായ്മകള്‍ ചൈനക്കുണ്ടെങ്കിലും തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് ധരിപ്പക്കുകയായിരിക്കാം ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് ചില വിലയിരുത്തല്‍. എങ്കിലും ഇന്ത്യന്‍ അതിര്‍ക്ക് സമീപം ചൈന നടത്തിയ സൈനികനടപടി വരും ദിവസങ്ങളില്‍ വിവാദമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: