കൊച്ചി: ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഹര്‍ത്താലായതിനാല്‍ പിഎസ്‌സിയും വിവിധ സര്‍വ്വകലാശാലകളും ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2/ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 253/2011) പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീടറിയിക്കും.
ശനിയാഴ്ച നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ ഒക്ടോബര്‍ എട്ടിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. തമ്പാനൂരില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ പോലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. പൊലീസിനെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെയും രോഗികളെയും വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വടക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. സ്വകാര്യവാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. വാളയാറില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തുന്നതിനാല്‍ ചരക്കു നീക്കം പൂര്‍ണമായി സ്തംഭിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താത്തതിനെ ചൊല്ലി യാത്രക്കാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കൊച്ചിയില്‍ ചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണു സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: