തിരുവനന്തപുരം: വിദേശമുതലാളിമാരുടെയും കുത്തകമുതലാളിമാരുടെയും ജോലിക്കാരായി രാജ്യത്തെ ഭരണാധികാരികള്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. തിരുവനന്തപുരത്ത് ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിന് ഏഴു തവണയാണ് വില കൂട്ടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കോലവും കത്തിച്ചു. മുന്‍മന്ത്രിമാരായ എം. വിജയകുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, മാത്യു. ടി തോമസ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: