പെരുമ്പാവൂര്‍: തിരക്കേറിയ റോഡില്‍ പെരുമ്പാവൂര്‍ പോലീസിന്റെ പാതയോര കയ്യേറ്റം വിചിത്രമാകുന്നു. പെരുമ്പാവൂര്‍ നഗരത്തിലെ കോര്‍ട്ട് റോഡിലാണ് പോലീസുകാര്‍ ഇത്തരത്തില്‍ കയ്യേറ്റം നടത്തിയിരിക്കുന്നത്. നിത്യേന പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത സ്തംഭനം പതിവാണ്. പട്ടണത്തില്‍ പലയിടങ്ങളിലും ആവശ്യത്തിന് വീതിയില്ലാത്തതും കുരുക്ക് വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ കുരുക്ക് അനുഭവപ്പെടുന്ന കോര്‍ട്ട് റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും അത്യാവശ്യം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുള്ളിടത്താണ് പോലിസുകാര്‍ തങ്ങളുടെ കോണുകള്‍ നിരത്തി വേലികെട്ടിതിരിച്ചിരിക്കുന്നത്.
ഈ കയ്യേറ്റത്തിന്റെ കാരണം തിരക്കിചെല്ലുമ്പോഴാണ് തമാശമനസിലാക്കുന്നത്. വല്ലപ്പോഴും പെരുമ്പാവൂരില്‍ പന്നുപോകുന്ന ഒരു പോലീസ് ബസ്സ് പാര്‍ക്ക് ചെയ്യുന്നതിന് മുന്‍കൂട്ടി സ്ഥലം ബുക്ക് ചെയ്തിരിക്കുന്നതാണിത്. ഇതേ റോഡില്‍ ബാക്കിയുള്ള സ്ഥലത്തെല്ലാം ഇതേ പോലീസ് തന്നെ പിടികൂടിയ കള്ളമണല്‍ കടത്തിയ ലോറികളുടെ നീണ്ടനിരയാണുള്ളത്. നഗരസഭാ കാര്യാലയം, കോടതികള്‍, എന്നിവിടങ്ങളിലേക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. സ്വകാര്യ ബസ്സുകളും ഭാരവണ്ടികളും വണ്‍വേ ആയി പോകുന്നതും കോര്‍ട്ട് റോഡിലൂടെയാണ്. എന്നാല്‍ 5 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ ഇതുപോലുള്ള നിരവധി ബസ്സുകള്‍ ഇടുന്നതിനുള്ള സൗകര്യമുണ്ട്. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ ട്രാഫിക് പോലീസ് പാടുപെടുമ്പോള്‍ ഉള്ളസ്ഥലം പോലീസ് തന്നെ വേലികെട്ടിയെടുക്കുന്നത് മേലുദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: