പൊന്‍കുന്നം: ഡോക്ടര്‍മാരുടെ കൈപിഴയില്‍ ശരീരം തളര്‍ന്ന യുവതി എഴുന്നേറ്റ് നടക്കുന്നതിനായി സ്വമനസ്സുകളുടെ സഹായം തേടുന്നു. ചിറക്കടവ് പൈനാനിയില്‍ പി ബി അനില്‍കുമാറിന്റെ ഭാര്യ ഗായത്രി (31) ആണ് പ്രസവത്തെതുടര്ന്ന്് ഡോക്ടര്‍മാര്‍ക്കുണ്ടായ കൈപിഴയുടെ ഇരായായി ഒരു വര്‍ഷത്തോളമായി കിടന്ന കിടപ്പില്‍ കഴിയുന്നത്. പാലക്കാട് മലമ്പുഴ അകത്തേത്തറ കട്ടുറുമ്പുകാട് ലക്ഷ്മി നിവാസില്‍ ഗാത്രിയുടെ രണ്ടാമത്ര പ്രസവമാണ്്് പാലക്കാട് ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ 2011 ആഗസ്റ്റ് 31 ന് നടന്നത്. ഇതിനെ തുടര്‍ന്ന് ഡോക്ടമാര്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ കൈപിഴയെ തുടര്‍ന്ന് ഗര്‍ഭാശയത്തിനും, മൂത്രാശയത്തിനും പറ്റിയതകരാറുമൂലം ഗായത്രിക്ക് എഴുന്നേറ്റ് ഇരിക്കുവാനോ കാലുകള്‍ കൂട്ടിച്ചേര്‍ത്ത് വെക്കുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. പൊന്‍കുന്നത്തെ ഓട്ടോ തൊഴിലാളിയായിരുന്ന അനില്‍കുമാര്‍ ജോലി ഉപേക്ഷിച്ച് ഭാര്യയെപരിചരിക്കുന്നതിനായി ഒലവക്കോട്ടാണ്.ഗായത്രിക്ക് ജീവിതത്തിലേക്ക തിരിച്ച വരുവാന്‍ മേജന്‍ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം രൂപ വേണ്ടി വരും ഇപ്പോഴത്തെ ചികിത്സയ്ക്ക് തന്നെ നാല് ലക്ഷത്തോളം രൂപ ചിലവായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീണ്ടും പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനി കാരുണ്യമതികള്‍ മനസ്സറിഞ്ഞ് സഹായിച്ചെങ്കില്‍ മാത്രമേ ഗായത്രിക്ക് ജീവിതത്തിലേക്ക് നടന്ന്കയറാന് സാധിക്കുകയുള്ളൂ ഇതിനായി ഗായത്രിയെ സഹായിക്കുന്നതിനായി സഹായനിധി രൂപീകരിച്ചിട്ടുണ്ട്. പാലക്കാട്ടെ അകത്തെത്തറ ഇന്ത്യന്‍ബാങ്കില്‍ അകൗണ്ടും തുറന്നിട്ടുണ്ട്. അകൗണ്ട് നമ്പര്‍ 6057042317 ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ബി.ഐ 000എ007 എന്ന നമ്പരില്‍ സഹായങ്ങള്‍ അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: