കൊച്ചി: കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭാ കണ്വെന്ഷന് ചട്ടക്കൂടിന്റെ (യുഎന്‍എഫ്സിസി) കാര്‍ബണ്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ട അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി നിലയമെന്ന അംഗീകാരം ഗുജറാത്തിലെ മുണ്ഡ്രയിലുള്ള അഡാണി പവ്വര്‍ ലിമിറ്റഡിനു ലഭിച്ചു. ശുദ്ധമായ വികസന മാതൃകകള്‍ ക്കായുള്ള യുഎന്‍എഫ്സിസി യുടെ പദ്ധതി പ്രകാരമാണ് 660 മെഗാവാട്ടി വീതമുള്ള രണ്ടു യൂണിറ്റുകള്‍ക്ക് ഇതു ലഭ്യമായത്. ഇവയുടെ ട്രേഡിങ് വഴി പത്തു വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപ നേടുവാന്‍ അഡാണി പവ്വറിനാകും. പ്രതിവര്‍ഷം ഫോസില്‍ അധിഷ്ഠിത ഇന്ധനങ്ങളുടെ എരിക്കല്‍ കുറക്കാനുള്ള 1.8 ദശലക്ഷം നീക്കങ്ങള്‍ നടത്താന്‍ പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ എരിക്കല്‍ കുറക്കുന്നതിലൂടെ വിലപ്പെട്ട നൈസര്‍ഗ്ഗിക വിഭവങ്ങള്‍ സംരക്ഷിക്കാനാവുമെന്നും ഇതു പിന്തുടരാന് മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെന്നും പുതിയ നേട്ടത്തെക്കുറിച്ച് അഡാണി പവ്വര്‍ എം.ഡി. രാജേഷ് അഡാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: