കണ്ണൂറ്: വധശിക്ഷക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിയെ സെന്‍ട്രല്‍ ജയിലില്‍ ബഹളം വെക്കുകയും നിരീക്ഷണ ക്യാമറക്കും മറ്റും നാശനഷ്ടം വരുത്തിവെക്കുകയും ചെയ്ത സംഭവത്തില്‍ ഇന്നലെ കണ്ണൂറ് കോടതിയില്‍ ഹാജരാക്കി. സൗമ്യ എന്ന യുവതിയെ തീവണ്ടിയിയില് നിന്നും പിടിച്ചിറക്കി മാനംഭംഗപ്പെടുത്തി കൊല ചെയ്ത കേസില്‍ ഹൈക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി കണ്ണൂറ് ജയിലിലെത്തിയത്. തമിഴ്നാട് കടലൂറ്‍ സ്വദേശിയാണ് ഇയാള്‍. മജിസ്ട്രേട്ട് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ജയിലിലേക്ക് തന്നെ തിരിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: