പൂന്തുറ: തലസ്ഥാന നഗരിയിലെ തീരദേശ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി രോഗങ്ങളുടെ പിടിയിലാണെന്നും ഇവിടത്തെ ജനങ്ങള്‍ രോഗഭീതിയിലാണെന്നും ആസാദ് നഗര്‍ റസിഡന്‍സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.തീരപ്രദേശങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് കുന്നുകൂടിയിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം പുറത്തേക്ക് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. വീടുകളിലെ പഴകിയ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യകിറ്റുകള് ആളുകള്‍ രാത്രികാലങ്ങളില്‍ പരിസരം നോക്കാതെയാണ് പല ഭാഗങ്ങളിലേക്കും വലിച്ചെറിയുന്നത്. ചാക്ക മുതല്‍ തിരുവല്ലം വരെയുള്ള ബൈപാസ് റോഡിന്റെ ഇരുഭാഗവും പാര്‍വതീ പുത്തനാറും അറവുശാലകളിലെയും മിക്ക ഹോട്ടലുകളിലെയും വേസ്റ്റുകള്‍ കൊണ്ട് കുന്നുകൂടിയിരിക്കുകയാണ്. പണ്ട് മുതലേ മലിനജലവും പേറി ഒഴുകുന്ന പാര്‍വതി പുത്തനാറിന്റെ ഇരു ഭാഗങ്ങളിലും താമസിക്കുന്നവരുടെ അവസ്ഥ അതീവ ഗുരുതരമാണ്. ത്വക്ക്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകമായരോഗങ്ങള് കൊണ്ട് ദുരിതമനുഭവിക്കുന്നവരാണ് അധികമാളുകളും. അറവുശാലകളിലെ ആടുമാടുകളുടെ അവശിഷ്ടങ്ങളില്‍ നിന്നും മറ്റു മാലിന്യകൂമ്പാരങ്ങളില് നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിക്കൊണ്ടല്ലാതെ ബൈപാസ് റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ മനുഷ്യത്വപരമായ സമീപനവുമുണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. വിളപ്പില്‍ശാലയിലെ ചവര്‍ഫാക്ടറി അടച്ചുപൂട്ടിയിട്ട് മാസങ്ങളോളമായി. ഇതുവരെ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും പരസ്പരം കുറ്റം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും റസിഡന്‍സ് അസോസിയേഷനുകളെയും മറ്റു സന്നദ്ധ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന് സെക്രട്ടറി എം.സിറാജുദ്ദീന് അറിയിച്ചു.ആസാദ് നഗര്‍ മദ്റസാ ഹാളില്‍ ചേര്‍ന്ന പൊതുയോഗം ഭാരവാഹികളായി എം.ഷറഫുദീന്‍(പ്രസിഡന്റ്) സെയ്യദലി ശിഹാബുദീന് (വൈ.പ്രസിഡന്റ്) എം.സിറാജുദീന്‍ (ജന.സെക്രട്ടറി) ഫിറോസ്ഖാന് തൗഫീഖ് (ജോ.സെക്രട്ടറി) ട്രഷററായി മാഹീന് സാഹിബിനെയും, അനസ്, അല്‍ത്താഫ്, അല്‍ അമീന്,അനീസ് സമീര്‍, ഷാഹുല്‍ഹമീദ്, ഷെബിന്‍, അന്‍ഷാദ്, സക്കീര്‍, ഹുസൈന്, ഷഫീക്ക്, മുസ്തഫ, മാഹീന്, ഹാഷീം, സബീര്‍, സമീര്‍, അന്‍ഷാദ്, അസ്ലം, സുലൈമാന്‍, അയ്യൂബ്ഖാന്‍ എന്നിവരെ എക്സിക്യൂട്ടീവ് മെമ്പറന്മാരായും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: