എരുമേലി: കോടാനുകോടി തീര്ത്ഥാടകരെത്തിക്കൊണ്ടിരിക്കുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തിയ നിലയ്ക്കല്‍ നാടകം ആവര്‍ത്തിക്കാന്‍ എരുമേലിയില്‍ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. എരുമേലി കൊരട്ടി അനധികൃത ധ്യാനകേന്ദ്രം വിവാദം സംബന്ധിച്ച്, വൃദ്ധ ദമ്പതികളില്‍ നിന്നും ഏക്കറുകണക്കിന് ഭൂമി ധ്യാനകേന്ദ്രം നടത്തുന്നവര്‍ തട്ടിയെടുത്ത കേസില്‍ എരുമേലിയിലെ വീട്ടിലെത്തി തട്ടിപ്പിനിരയായ അറക്കല്‍ മോണിക്കയെ കാണാനെത്തിയതായിരുന്നു ശശികല ടീച്ചര്‍. കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുടങ്ങാനായി ദമ്പതിമാരെ പ്രലോഭിപ്പിച്ച് സ്ഥലം വാങ്ങിയതായി പരാതിയുണ്ടായിരുന്നു. സൗജന്യമായി കൈമാറിയ സ്ഥലം തിരികെ വേണമെന്നാവശ്യപ്പെട്ട് അറയ്ക്കല്‍ തോമസ്(൭൬), ഭാര്യ മോണിക്ക(൭൦)എന്നിവരാണ് ഗ്രാമപ്പഞ്ചായത്തധികൃതര്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ആസൂത്രിതമായി നടന്ന നിലയ്ക്കല്‍ സമരങ്ങളുടെ വേദനയിലും ആശങ്കയിലുമാണ് കൊരട്ടി ആവേ മരിയ ധ്യാനകേന്ദ്രത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതികരിക്കുന്നതെന്നും കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിനു ഭൂമി നഷ്ടപ്പെട്ട ദമ്പതികളെ സഹായിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വൃദ്ധദമ്പതികള്‍ക്കെതിരെ നടന്ന ഗൂഢാലോചന മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇതിനെതിരെയാണ് ഞങ്ങളും പ്രതികരിക്കുന്നത്. എരുമേലി പോലുള്ള തീര്‍ത്ഥാടന സങ്കേതത്തില്‍ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ന മതം മാറ്റകേന്ദ്രം വച്ചു പൊറിപ്പിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനം ലക്ഷ്യംവച്ചാണ് ആ ധ്യാനകേന്ദ്രമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. വിശ്വാസികളുടെ മേലും വിശ്വാസത്തിണ്റ്റെയും മേലുള്ള കടന്നുകയറ്റമാണ്. എരുമേലി മതസൗഹാര്ദ്ദത്തിണ്റ്റെ ഭൂമിയാണ്. ഇങ്ങനെയൊരു ധ്യാനകേന്ദ്രം മതസൗഹാര്‍ദ്ദത്തിന് ഭീഷണിയാകുമെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ധ്യാനകേന്ദ്രം വേണോ എന്ന് അധികൃതര്‍ പരിശോധിക്കുകയും വേണം. ഇതില്‍ നടന്നിട്ടുള്ള നിയമലംഘനം പരിശോധിക്കണം. അന്യനാട്ടില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്ത് നഷ്ടപ്പെടാതിരിക്കാന്‍ നിയമപരമായതും മറ്റു സഹായങ്ങളും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഭൂമി തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട ഹിന്ദു ഐക്യവേദി നേതാക്കളുടെ സന്ദര്‍ശനം ആശ്വാസമായെന്നും മോണിക്ക ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: