മുംബൈ: മുംബൈയില്‍ യുവ ടെലിവിഷന്‍ താരം കാറിടിച്ചു മരിച്ചു. പതിനെട്ടുകാരിയായ നീരല്‍ ഭരദ്വാജാണ് കൊല്ലപ്പെട്ടത്. ജൂഹു ഗലിയില്‍ ഇന്നു രാവിലെ ഏഴരയോടെ നീരല്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഹോണ്ട സിറ്റി കാര്‍ ഇടിച്ചു തകരുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ താരം ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ഡ്രൈവര്‍ പൂര്‍വേഷ് പട്കറെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ നീരല്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.
ബിജെപി നേതാവ് ഉമാഭാരതിയുടെ പിഎ ആയ ബി.എല്‍ ശര്‍മ്മയുടെ മകളാണ് നീരല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: