ഇസ്ലാമബാദ്: മുസ്ലിം മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ കത്തിച്ചന്നൊരോപിച്ച് അറസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പാക് കോടതി ജാമ്യത്തില്‍ വിട്ടു. 14കാരിയായ റിംഷാ മാസിയെയാണ് വെള്ളിയാഴ്ച കോടതി ജാമ്യത്തില്‍ വിട്ടത്. അഞ്ചു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ഇവര വിട്ടത്.
ഈ മാസം പതിനാറിനാണ് ഉമ്ര ജാഫിര്‍ സ്വദേശിയായ ഋഷ്മ മസിയെന്ന പെണ്‍കുട്ടിയെ ഇസ്ലാമബാദില്‍ നിന്നും അറസ്റ്റ് ചെയതത്. സയ്ദ് മുഹമ്മദ് ഉമ്മാദ് എന്നയാളുടെ പരാതിയില്‍മേലാണ് ഋഷ്മയെ പോലീസ് അറസ്റ്റു ചെയ്തത്. ഖുറാനിലെ പത്തു പേജുകള്‍ കത്തിച്ചുവെന്നായിരുന്നു പരാതി. അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാദമായിരുന്നു ഇത്.
വിധി കേള്‍ക്കുന്നതിനായി നിരവധി സാമൂഹ്യ പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് കോടതിക്കു വെളിയില്‍ കാത്തു നിന്നത്. സാധാരണ പാക് നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്ത് ജാമ്യം ലഭിക്കുന്നതല്ല. എന്നാല്‍ പെണ്‍കുട്ടി അനാഥയാണെന്ന് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
അതേസമയം ഖുറാന് കത്തിച്ച് പെണ്‍കുട്ടിയുടെ ബാഗില്‍ നിക്ഷേപിച്ചെന്നാരോപിച്ച് പാകിസ്ഥാനിലെ ഒരു ഇമാമിനെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: