മുംബൈ: കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിലും കൂടുതലാണെന്ന് ഓഡിറ്റര്‍മാര്‍ കണ്ടെത്തി. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കിങ്ങ്ഫിഷറിന്റെ നഷ്ടം 3,444 കോടി രൂപയായിരിക്കുമെന്നാണ് ഓഡിറ്റ് സ്ഥാപനമായ ബൈക്ക് രാമധ്യാനി ആന്റ് കമ്പനി വിലയിരുത്തുന്നു. നഷ്ടം 2,328 കോടി രൂപയായിരിക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. 1,116 കോടി രൂപയുടെ വര്‍ധനവാണ് പുതിയ കണക്കുകള്‍ പ്രകാരം ഉണ്ടായിരിക്കുന്നത്. യാത്രക്കാരില്‍ നിന്നും പിരിച്ചെടുത്ത 539 കോടി രൂപയുടെ നികുതിയും കമ്പനി അടയ്ക്കാനുണ്ടെന്നും ഓഡിറ്റര്‍മാര്‍ കണ്ടെത്തി.
എയര്‍ലൈന്‍സിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വായ്പ 2012 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 5,695 കോടി രൂപയാണ്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് 6,306 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ മൂലധന സമാഹരണത്തിലും ചെലവ് ചുരുക്കല്‍ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് കിങ്ങ്ഫിഷര്‍ ചെയര്മാന് വിജയ് മല്യ ഓഹരി ഉടമകളോട് വ്യക്തമാക്കിയിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കിങ്ങ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാളിന്റെ പ്രതിഫലത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 4 കോടി രൂപയാണ് അഗര്‍വാളിന് ഈ വര്‍ഷം ലഭിച്ച പ്രതിഫലം. അതേ സമയം ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്കുന്നതില് എയര്‍ലൈന്‍സ് പരാജയപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: