ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കാന്‍ ധാരണയായി. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാംഗ് ഗുവാങ്ലീയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു രണ്ടു വര്‍ഷമായി മുടങ്ങി കിടന്ന സൈനികാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനയുടെ പ്രതിരോധമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
2007 മുതല്‍ ഇരുരാജ്യങ്ങളും ആരംഭിച്ച സംയുക്ത സൈനിക അഭ്യാസം 2010 മുതല്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണു ലിയാങ് ഇന്ത്യയിലെത്തിയത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി അടുത്ത വര്‍ഷം ചൈന സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: