കൊച്ചി: നശിച്ചുകൊണ്ടിരിക്കുന്ന വനസമ്പത്തും ഔഷധ സസ്യസമ്പത്തും സംരക്ഷിക്കാനും വളര്‍ത്തികൊണ്ടുവരാനും ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ആയുര്‍വേദ സസ്യങ്ങളുടെയും ഔഷധങ്ങളുടെയും ചേരുവകള്‍ മനസിലാക്കാന്‍ കേരളത്തില്‍ ആയുര്‍വേദിക് കെമിക്കല്‍ ലാബ് സ്ഥാപിക്കണമെന്നും ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന് നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ വനസമ്പത്തും സസ്യസമ്പത്തും നശിച്ചുകൊണ്ടിരിക്കുകയാണ്. വനത്തേയും ആദിവാസികളേയും പുറത്തുനിന്നുള്ളവര്‍ ചൂഷണം ചെയ്യുന്നുവെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേരള ഹിസ്റ്ററി അസോസിയേഷന് ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ 333-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.
ഹിസ്റ്ററി അസോസിയേഷന് പ്രസിഡന്റ് ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ജി.എസ്.നാരായണന് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജസ്റ്റീസ് കെ.സുകുമാരന്‍, സെക്രട്ടറി പ്രൊഫ.പി.എ.ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡന്റ് ഡോ.യു.കെ.ഗോപാലന്, ചാള്‍സ് ഡയസ് എംപി, എ.എം.ആരിഫ് എംഎല്‍എ, ഡൊമനിക് പ്രസന്റേഷന് എംഎല്‍എ, കെ.എല്‍.മോഹനവര്‍മ, എന്‍.എം.ഹസ്സന്, ഡോ.എം.ജി.ശശിഭൂഷണ്‍, കണ്‍വീനര്‍ ഡോ.എന്‍.അശോക്കുമാര് പ്രസംഗിച്ചു.
ഹോര്‍ത്തൂസ് മലബാറിക്കൂസ് വിഷയാവതരണം നാഷണല്‍ മ്യൂസിയം ഓഫ് നാച്ചറല്‍ ഹിസ്റ്ററി ഡയറക്ടര്‍ ഡോ.ബി.വേണുഗോപാല്‍ നിര്‍വഹിച്ചു. ഡോ.ജെ.വിജയ മോഹന്‍,ഡോ.ഇ.പി.യശോധരന്, ഡോ.പി.ജെ.മാത്യു, ഡോ.ആര്.ശ്രീകുമാര്‍, ഡോ.കെ.അനില്‍കുമാര്‍, ഡോ.എസ്.ശിവദാസന്‍, എന്‍.പുരുഷോത്തമ മല്ലയ്യ, എം.എന്‍.ചിതംബരന്‍, അഡ്വ.എം.കെ.ശശീന്ദ്രന് സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: