മരട്: ജാതീയമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് സമാജ ശക്തിയായിമാറുവാന് ഹൈന്ദവ സാമുദായിക സംഘടനകള്‍ മുന്‍പോട്ടുവരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന്. ഹിന്ദുവിന്റെ ദൗര്‍ബല്യങ്ങള്‍ ഇതര മതസ്ഥര്‍ മുതലെടുക്കുകയാണ്. തങ്ങളുടെ സമുദായങ്ങള്ക്കുവേണ്ടി നിലകൊള്ളാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ മത ന്യൂനപക്ഷങ്ങള്‍ക്കു കഴിയുന്നു. ഇതിനുകെല്പ്പില്ലാത്ത ഹിന്ദുക്കള്‍ വെറും വോട്ടുകുത്തികള്‍ മാത്രമായിതീര്ന്നിരിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി നെട്ടൂര്‍ യൂണിറ്റ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണന്.
നെട്ടൂര്‍ നോര്‍ത്ത് എസ്എന്‍ഡിപി യോഗം വക ശ്രീനാരായണ ഹാളില്‍ വച്ചു നടന്ന കണ്വെന്ഷന് ആദ്ധ്യാത്മിക പ്രഭാഷകന്‍ എം.ആര്.എസ്.മേനോന് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.ആര്.എസ്.മേനോന് പറഞ്ഞു.
ധര്മ്മപ്രശോഭിനി സഭ പ്രസിഡന്റ് സി.എസ്.ശശിധരന് അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമുദായിക സഘടനകളെ പ്രതിനിധീകരിച്ച് എന്‍.ആര്.ജയന്തന് (എസ്എന്‍ഡിപി യോഗം), കെ.എ.രാഘവന് (ധര്മ്മപ്രശോഭിനിസഭ),ഗീതാ പ്രകാശന് (അഖിലകേരള വേലന്‍ മഹാസഭ), ബിന്ദു തമ്പി (എസ്എന്‍ഡിപി വനിതാ സംഘം) ടി.ആര്.രാജേഷ്, വി.എന്‍.ഋഗീഷ്, കെ.കെ.വാസു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. എന്‍.രാമചന്ദ്രന്‍നായര്‍ സ്വാഗതവും, ടി.എ.കൃഷ്ണന് നന്ദിയും പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം, ജില്ലാ സംഘടനാസെക്രട്ടറി കെ.പി.ബിജു, കണയന്നൂര്‍ താലൂക്ക് കമ്മറ്റി പ്രസിഡന്റ് ഡി.വി.കുറുപ്പ്, കമ്മറ്റി അംഗം ഉണ്ണിമേനോന്, പ്രൊഫ.ബാലകൃഷ്ണന്, താലുക്ക് വൈസ് പ്രസിഡന്റ് അഡ്വ.കിഷോര്‍, ജനറല്‍ സെക്രട്ടറി അഡ്വ.സുനീഷ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ഹിന്ദുഐക്യവേദി നെട്ടൂര്‍ യൂണിറ്റ് ഭാരവാഹികളായി ടി.എസ്.ശശിധരന് (പ്രസിഡന്റ്) വി.കെ.കൃഷ്ണന്‍നായര്‍, കെ.ടി.ബാബുലാല്‍ മണി (വൈസ് പ്രസിഡന്റുമാര്‍), വി.കെ.നീലകണ്ഠന് (സെക്രട്ടറി)ടി.ആര്.സുരേഷ്, വി.ദേവന് (ജോ.സെക്രട്ടറിമാര്‍), ടി.എ.കൃഷ്ണന് (സംഘടനാ സെക്രട്ടറി) കെ.ജി.സുരേന്ദ്രന് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 21 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: